മസ്കത്ത്: തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി തെക്കൻ ബാത്തിനയിൽ പരിശോധനയുമായി മന്ത്രാലയം. ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ മുഖേനയാണ് സ്വകാര്യ മേഖലയിലെ നിരവധി സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. തൊഴിൽ നിയമത്തിലെ വ്യവസ്ഥകളും തീരുമാനങ്ങളും നടപ്പാക്കുന്നുണ്ടോയെന്ന് വിലയിരുത്തുകയായിരുന്നു പരിശോധനകളിലൂടെ ലക്ഷ്യമിട്ടത്.
സ്വദേശികളായ തൊഴിലന്വേഷകർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനായി പ്രവർത്തിക്കുന്നതിനൊപ്പം പ്രവാസി തൊഴിലാളികൾ ചില തൊഴിലുകൾ ചെയ്യുന്നത് വിലക്കുന്നതിലും ഉദ്യോഗസ്ഥർ ശ്രദ്ധ കേന്ദ്രീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.