മസ്കത്ത്: മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ (എം.എൻ.എം.എ) ഫവാസ് കൊച്ചന്നൂർ അനുസ്മരണവും മാനസിക സംഘർഷങ്ങളിൽനിന്നും മുക്തി നേടാനായി ‘റിഥം ഓഫ് ലൈഫ്’ എന്ന പ്രോഗ്രാമും അസൈബ ഗാർഡൻ അപ്പാർട്മെന്റ് മൾട്ടി പാർപ്പസ് ഹാളിൽ സംഘടിപ്പിച്ചു. മുൻ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റും എഴുത്തുകാരനും പ്രസംഗകനുമായ ഡോ.സി.എം. നജീബ് ആമുഖഭാഷണം നടത്തി.
പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രവാസി എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ രാജൻ വി. കോക്കുരി, മലയാളം ഒമാൻ ചാപ്റ്റർ സെക്രട്ടറി രതീഷ് പട്ടിയത്ത്, എ.ഡി.ഒ ചെയർമാൻ ഫിറോസ് ബഷീർ, എൻ. മുഹമ്മദ് , എം.എൻ.എം.എ മുൻ സെക്രട്ടറി അജികുമാർ ദാമോദരൻ, ടി.വി.എം അസോസിയേഷൻ സെക്രട്ടറി സജു എന്നിവർ സംസാരിച്ചു. ഷെഹനാസ് അലി ക്ലാസിന് നേതൃത്വം നൽകി. സെക്രട്ടറി ജയൻ ഹരിപ്പാട് സ്വാഗതവും ട്രഷറർ പിങ്കു അനിൽ കുമാർ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് മനോഹരൻ ചെങ്ങളായി, മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.