മസ്കത്ത്: സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് 2024-25 അധ്യയന വർഷത്തേക്ക് പ്രതിമാസ അലവൻസ് അനുവദിക്കുന്നതിനുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശ പ്രകാരം നാഷനൽ സബ്സിഡി സംവിധാനവുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. വിദ്യാർഥികളിൽനിന്ന് ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള മാർഗങ്ങളും മന്ത്രാലയം നോക്കുന്നുണ്ട്. അപേക്ഷ നൽകുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും തീയതിയും ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.