വന്ദേഭാരത്​: ഒമാനിൽ നിന്നുള്ള അടുത്ത ഘട്ട സർവീസുകൾ പ്രഖ്യാപിച്ചു

മസ്​കത്ത്​: വന്ദേഭാരത്​ മിഷ​െൻറ ഭാഗമായി ഒക്​ടോബറിൽ ഒമാനിൽ നിന്നുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്​ടോബർ ഒന്നു മുതൽ 24 വരെ നീളുന്ന അടുത്ത ഘട്ടത്തിൽ മൊത്തം 70 സർവീസുകളാണ്​ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക്​ ഉണ്ടാവുക. ഇതിൽ 35 എണ്ണം കേരളത്തിലേക്കാണ്​. മസ്​കത്തിൽ നിന്ന്​ കോഴിക്കോടിന്​ എട്ട്​ സർവീസും കണ്ണൂരിന്​ ഏഴെണ്ണവും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ആറ്​ സർവീസുകളുമാണ്​​ ഉള്ളത്​. ബാക്കി എട്ട്​ സർവീസുകളും സലാലയിൽ നിന്നാണ്​.


ഒക്​ടോബർ ഒന്നിന്​ മസ്​കത്തിൽ നിന്ന്​ തിരുവനന്തപുരത്തിനാണ്​ കേരളത്തിലേക്കുള്ള ആദ്യ വിമാനം. അന്നു തന്നെ സലാലയിൽ നിന്ന്​ കണ്ണൂർ/കൊച്ചി റൂട്ടിൽ സർവീസുണ്ട്​. സലാലയിൽ നിന്നുള്ള മറ്റ്​ സർവീസുകളും തീയതിയും: കോഴിക്കോട്/തിരുവനന്തപുരം (മൂന്ന്​); കണ്ണൂർ/മുംബൈ (എട്ട്​); കോഴിക്കോട്​/തിരുവനന്തപുരം (10); കണ്ണൂർ​/കൊച്ചി (15); കോഴിക്കോട്​/തിരുവനന്തപുരം (17); കണ്ണൂർ/കൊച്ചി (22); കോഴിക്കോട്/തിരുവനന്തപുരം (24).


ഒക്​ടോബർ രണ്ടിന്​ കോഴി​േക്കാടിനും കൊച്ചിക്കുമാണ്​ മസ്​കത്തിൽ നിന്നുള്ള അടുത്ത സർവീസ്​​. മൂന്നിന്​ കണ്ണൂരിനും നാലിന്​ തിരുവനന്തപുരത്തിനും കൊച്ചിക്കും അഞ്ചിന്​ കോഴിക്കോടിനും ആറിന്​ കണ്ണൂരിനും എട്ടിന്​ തിരുവനന്തപുരത്തിനും ഒമ്പതിന്​ കോഴിക്കോടിനും കൊച്ചിക്കും മസ്​കത്തിൽ നിന്ന്​ വിമാനങ്ങളുണ്ട്​. 10ന്​ കണ്ണൂർ, 11ന്​ തിരുവനന്തപുരവും കൊച്ചിയും, 12ന്​ കോഴി​േക്കാട്​, 13ന്​ കണ്ണൂർ, 15ന്​ തിരുവനന്തപുരം, 16ന്​ കോഴിക്കോടും കൊച്ചിയും, 17ന്​ കണ്ണൂർ, 18ന്​ തിരുവനന്തപുരം, 19ന്​ കോഴിക്കോട്​, 20ന്​ കണ്ണൂർ, 22ന്​ തിരുവനന്തപുരം, 23ന്​ കോഴിക്കോടും കൊച്ചിയും, 24ന്​ കണ്ണൂർ എന്നിങ്ങനെയാണ്​ മസ്​കത്തിൽ നിന്നുള്ള മറ്റ്​ സർവീസുകൾ.




Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT