മസ്കത്ത്: കോവിഡ് വാക്സിനേഷൻ സംബന്ധിച്ച് ദേശീയ സ്ഥിതി വിവര കേന്ദ്രം നടത്തിയ സർവേയുടെ ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ ഡിസംബർ 15 മുതൽ 31 വരെയാണ് സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ സർവേ നടത്തിയത്.സമൂഹത്തിലെ 88 ശതമാനം പേരും കോവിഡ് വാക്സിനേഷനെ കുറിച്ച് അവബോധമുള്ളവരാണെന്ന് സർവേ പറയുന്നു. സമൂഹത്തിലെ പകുതിയിലധികം പേരും വാക്സിനെടുക്കാൻ സന്നദ്ധരാണ്.
കോവിഡ് രോഗത്തെ കുറിച്ച് ശരാശരി മുതൽ ഉയർന്ന അവബോധമാണുള്ളതെന്നും സർവേ ഫലം പറയുന്നു.കോവിഡ് ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയെ കുറിച്ച് 96 ശതമാനം പേർക്കും രോഗം പടരുന്ന മാർഗങ്ങളെ കുറിച്ച് 95 ശതമാനം പേർക്കും ലക്ഷണങ്ങളുണ്ടായാൽ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് 95 ശതമാനം പേർക്കും ബോധ്യമുണ്ട്. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടാൻ 67 ശതമാനം പേരും സമൂഹ മാധ്യമങ്ങളെ ആശ്രയിക്കുേമ്പാൾ 56 ശതമാനം പേർ ടെലിവിഷനെയുമാണ് ആശ്രയിക്കുന്നത്.
വാക്സിനേഷൻ വഴി രോഗബാധയെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് പകുതിയിലധികം പേരും വിശ്വസിക്കുന്നു. 51 ശതമാനം ഒമാനികളും 68 ശതമാനം വിദേശികളും വാക്സിനെടുക്കാൻ സന്നദ്ധരാണെന്ന് അഭിപ്രായപ്പെട്ടു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വാക്സിനെടുക്കാൻ പ്രേരിപ്പിക്കുമെന്ന് 42 ശതമാനം പേരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.