മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റലെ മുദൈബി വിലായത്തിലെ അൽ അഫ്ലജ് റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. നിർമാണ പ്രവർത്തനങ്ങൾ 39 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. മുദൈബി-സിനാവ് ഇന്റർസെക്ഷൻ മുതൽ അഫ്ലാജ് വില്ലേജ് വരെയുള്ള 22 കിലോമീറ്ററാണ് പദ്ധതിയിൽ വരുന്നത്.
നിലവിൽ സിംഗിൾ ലൈനിലാണ് ഗതാഗത, വാർത്താവിനിമയം, വിവരസാങ്കേതിക മന്ത്രാലയം പാത ഒരുക്കിയിട്ടുള്ളത്. ഭാവിയിൽ രണ്ടുവരി പാതയാക്കും. പുതിയ സിംഗിൾ റോഡിൽ 3.5 മീറ്റർ വീതിയുള്ള രണ്ട് പാതകളും ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സമീപ പ്രദേശങ്ങളിലെ ഗതാഗതം സുഗമമാക്കുന്നതിന് റോഡിന്റെ തുടക്കത്തിൽ ഒരു ഇന്റർസെക്ഷൻ നിർമിക്കുന്നതും പദ്ധതിയിലുണ്ട്. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ സുൽത്താനേറ്റിലെ മറ്റ് ഗവർണറേറ്റുകളുമായി വാണിജ്യ, വിനോദസഞ്ചാര, സാമ്പത്തിക വശങ്ങൾ സജീവമാക്കുന്നതിനൊപ്പം റോഡിലെ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കാൻ സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.