മസ്കത്ത്: തലസ്ഥാന നഗരിക്ക് ആഘോഷരാവുകൾ സമ്മാനിച്ച് നടക്കുന്ന മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ സന്ദർശകരുടെ മനംകവരുന്നു. തുടങ്ങി ഒരാഴ്ചക്കം 2,50,000 ആളുകളാണ് ഫെസ്റ്റിവലിന്റെ വിവിധ വേദികളിലായി എത്തിയത്. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് പരിപാടികൾ ആസത്രണം ചെയ്തിരിക്കുന്നത്. അതുകൊണ്ടുന്നെ കുടുംബവുമായിട്ടാണ് ഇത്തരം ആഘോഷരാവുകളിലേക്ക് സ്വദേശികളും വിദേശികളും എത്തുന്നത്. എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ രാത്രി 11 വരെയാണ് മസ്കത്ത് നൈറ്റ്സ് അനുബന്ധ പരിപാടികള്‍.
വാരാന്ത്യ ദിവസങ്ങളില്‍ കൂടുതല്‍ സമയം വിനോദപരിപാടികള്‍ അരങ്ങേറും. ഖുറം നാച്ചുറൽ പാർക്ക്, അമീറാത്ത് പബ്ലിക് പാർക്ക്, അൽ നസീം പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, അൽ ഹെയിൽ ബീച്ച്, വാദി അൽ ഖൗദ്, കൂടാതെ നിരവധി സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ഈ വർഷത്തെ പരിപാടികൾ നടക്കുന്നത്.
അറേബ്യൻ ഗൾഫ് കപ്പ് മത്സരങ്ങൾ കാണാനായി വിവിധ വേദികളിൽ ബിഗ് സ്ക്രീനും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഒമാൻ-സൗദി മത്സരങ്ങൾ കാണാനായി അമീറാത്ത് പബ്ലിക് പാർക്കിൽ നൂറുകണക്കിനാളുകളാണ് എത്തിയത്. വാരാന്ത്യദിനങ്ങളിലാണ് ഫെസ്റ്റിവൽ വേദിയിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.
പരിപാടികളെ കുറിച്ച കൂടുതൽ വിവരങ്ങൾ മസ്കത്ത് മുനിസിപ്പാലിറ്റിയുടെയും മസ്കത്ത് നൈറ്റ്സിന്റെയും സാമൂഹിക മാധ്യമങ്ങളിലൂടെ ലഭ്യമാക്കുന്നുണ്ട്. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സന്ദർശകരെ സഹായിക്കുന്നതിനായി ബഹുഭാഷ കകൈാര്യം ചെയ്യുന്ന 500ഓളം സന്നദ്ധപ്രവർത്തകരെ വിവിധ ഫെസ്റ്റിവൽ വേദികളിൽ ക്രമീകരിച്ചിട്ടുണ്ട്.
മുൻകാലങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. ഖുറം നാച്ചുറൽ പാർക്കിൽ ഫ്ലവർ ഷോയും ഫുഡ് ഫെസ്റ്റിവലും നടക്കും. ഡ്രോൺ ലൈറ്റ് ഷോകൾ, ലേസർ ഡിസ്പ്ലേകൾ, കുതിരസവാരി തുടങ്ങിയ ഇവന്റുകൾ പരിപാടിയെ കൂടുതൽ ആകർഷകമാക്കുന്നു. ഫുഡ് ഫെസ്റ്റിവൽ, വിവിധ രാജ്യങ്ങളിലെ എംബസികൾ പ്രതിനിധീകരിക്കുന്ന പവലിയൻ തുടങ്ങി ചില ജനപ്രിയ പരിപാടികളുടെ തിരിച്ചുവരവ് ഉൾപ്പെടെ ഈ വർഷത്തെ ഫെസ്റ്റിവലിന് ചില പുതിയ സവിശേഷതകളാണ്.
നസീം ഗാര്‍ഡനില്‍ വിനോദ പരിപാടികള്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കമെങ്കിലും ആമിറാത്ത് പാര്‍ക്കില്‍ പ്രധാനമായും ഒമാനി പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും പ്രദര്‍ശനമാണ്. മികച്ച വസ്ത്രങ്ങൾ, ഹാൻഡ്ബാഗുകൾ, പെർഫ്യൂമുകൾ എന്നിവയുടെ തിരക്കേറിയ ബസാർ മുതൽ ലൂണി ട്യൂൺസ്, സ്കൂബി ഡൂ, ബാറ്റ്മാൻ, ടോം ആൻഡ് ജെറി തുടങ്ങിയ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങൾവരെ നിറഞ്ഞാടുന്ന ഫെസ്റ്റിവലിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.