പ്രി​യ​ദ​ർ​ശി​നി ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് കെ. ​സു​ധാ​ക​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ

പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് ഒ.ഐ.സി.സിയുമായി യോജിച്ചു പ്രവർത്തിക്കും

മസ്കത്ത്: 27 വർഷമായി ഒമാനിൽ പ്രവർത്തിച്ചു വരുന്ന കോൺഗ്രസ് അനുകൂല സംഘടനയായ മസ്കത്ത് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് ഒ.ഐ.സി.സി അഡ്‌ഹോക്ക് കമ്മിറ്റിയുമായി യോജിച്ചു പ്രവർത്തിക്കും. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനുമായി തിരുവനന്തപുരത്തു നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ആഴ്ചകൾക്ക് മുമ്പ് ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി പിരിച്ചുവിട്ട് കെ.പി.സി.സി പുതിയ അഡ്‌ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായി പ്രിയദർശിനി കൾച്ചറൽ കോൺഗ്രസിന്‍റെ പ്രസിഡന്‍റ് റെജി കെ. തോമസ്, സെക്രട്ടറി സമീർ ആനക്കയം എന്നിവർ അഡ്‌ഹോക്ക് കമ്മിറ്റി അധ്യക്ഷൻ സജി ഔസേപ്പിന്‍റെ നേതൃത്വത്തിലുള്ള അംഗങ്ങളുമായി ചർച്ചകൾക്കു തുടക്കമിട്ടിരുന്നു.

ഇതിന്‍റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെ.പി.സി.സി പ്രസിഡന്‍റുമായി പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് രക്ഷാധികാരി ഒമർ എരമംഗലവും പ്രസിഡന്‍റ് റജി കെ. തോമസും കൂടിക്കാഴ്ച നടത്തിയത്. വർത്തമാന കാലഘട്ടത്തിൽ രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും രാജ്യത്തെ മതേതര ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനും ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്നത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും അതിനാൽ ലോകത്തെമ്പാടുമുള്ള കോൺഗ്രസ് അനുഭാവികൾ ഒരുമിച്ചു നിൽക്കണമെന്നും ഇരുവരും പറഞ്ഞു.

Tags:    
News Summary - Muscat Priyadarshini Cultural Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.