മു​വാ​സ​ലാ​ത്ത്​ മ​സ്​​ക​ത്ത്​–ഖ​സ​ബ്​ സ​ർ​വി​സി​ന്​ നാ​ളെ തു​ട​ക്കം

മ​സ്​​ക​ത്ത്​: നാ​ഷ​ന​ൽ ഫെ​റീ​സ്​ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച്​ മു​വാ​സ​ലാ​ത്ത്​ ആ​രം​ഭി​ക്കു​ന്ന മ​സ്​​ക​ത്ത്​-​ഷി​നാ​സ്​-​ഖ​സ​ബ്​ സ​ർ​വി​സി​ന്​ വ്യാ​ഴാ​ഴ്​​ച തു​ട​ക്ക​മാ​കും. 
ക​ര​യെ​യും ക​ട​ലി​നെ​യും ബ​ന്ധ​പ്പി​ച്ചു​ള്ള ഒ​മാ​നി​ലെ ആ​ദ്യ സ​ർ​വി​സാ​ണി​ത്. ഷി​നാ​സ്​ വ​രെ ബ​സും അ​വി​ടെ​നി​ന്ന്​ ഖ​സ​ബി​ലേ​ക്ക്​ ഫെ​റി​യു​മാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ക. 
സ​ർ​വി​സ്​ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ഇൗ​മാ​സം 31 വ​രെ ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള സ​ർ​വി​സു​ക​ളി​ൽ പ​രി​മി​ത​മാ​യ സീ​റ്റു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

മു​സ​ന്ദം പ്ര​വി​ശ്യ​യി​ൽ ഉ​ള്ള​വ​ർ​ക്ക്​ പ്ര​ത്യേ​ക നി​ര​ക്കാ​കും ഉ​ണ്ടാ​വു​ക. മൂ​ന്നു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ സൗ​ജ​ന്യ ടി​ക്ക​റ്റും മൂ​ന്നി​നും പ​ന്ത്ര​ണ്ടി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ 50​ ശ​ത​മാ​നം ഇ​ള​വും ല​ഭി​ക്കും. കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ​യും വാ​ഹ​ന​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ഹോ​ർ​മൂ​സ്​ ഫെ​റി ഷി​പ്പാ​യി​രി​ക്കും ഷി​നാ​സി​ൽ​നി​ന്ന്​ ഖ​സ​ബി​ലേ​ക്കു​ള്ള യാ​ത്ര​ക്ക്​ ഉ​പ​യോ​ഗി​ക്കു​ക. 190 യ​ാ​ത്ര​ക്കാ​രെ​യും 40 വാ​ഹ​ന​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള​താ​യി​രി​ക്കും ഹോ​ർ​മു​സ്​ ഷി​പ്​.

മു​വാ​സ​ലാ​ത്തി​​െൻറ അ​സൈ​ബ, ബു​ർ​ജ്​ അ​ൽ സ​ഹ്​​വ, മ​ബേ​ല, സൊ​ഹാ​ർ ഒാ​ഫി​സു​ക​ളി​ലും കാ​ൾ സ​െൻറ​ർ മു​ഖേ​ന​യും നാ​ഷ​ന​ൽ ഫെ​റീ​സ്​ ക​മ്പ​നി ബു​ക്കി​ങ്​ ഒാ​ഫി​സു​ക​ളി​ലും ഇൗ ​സ​ർ​വി​സി​​െൻറ ടി​ക്ക​റ്റു​ക​ൾ ബു​ക്ക്​ ചെ​യ്യാം. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ 24 മ​ണി​ക്കൂ​ർ മു​മ്പു​വ​രെ ബു​ക്കി​ങ്​ സൗ​ക​ര്യം ല​ഭ്യ​മാ​യി​രി​ക്കും. ഇ​രു വ​ശ​ങ്ങ​ളി​ലേ​ക്കു​മാ​യി ആ​ഴ്​​ച​യി​ൽ നാ​ലു സ​ർ​വി​സു​ക​ളാ​കും ഉ​ണ്ടാ​വു​ക. മ​സ്​​ക​ത്ത്​-​ഷി​നാ​സ്​-​ഖ​സ​ബ്​ റൂ​ട്ടി​ൽ ഞാ​യ​ർ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക്​ 12.15ന്​ ​മ​സ്​​ക​ത്തി​ൽ​നി​ന്ന്​ ബ​സ്​ പു​റ​പ്പെ​ടും. ഷി​നാ​സി​ൽ​നി​ന്ന്​ 4.30ന്​ ​പു​റ​പ്പെ​ടു​ന്ന ഫെ​റി ഏ​ഴ​ര​യോ​ടെ ഖ​സ​ബി​ൽ എ​ത്തും. തി​രി​ച്ച്​ ശ​നി, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സ​ർ​വി​സ്. ഖ​സ​ബി​ൽ​നി​ന്ന്​ ഉ​ച്ച​ക്ക്​ ഒ​രു മ​ണി​ക്ക്​ പു​റ​പ്പെ​ടു​ന്ന ഫെ​റി വൈ​കു​ന്നേ​ര​ത്തോ​ടെ ഷി​നാ​സി​ൽ എ​ത്തും. 4.50ഒാ​ടെ പു​റ​പ്പെ​ടു​ന്ന ബ​സ്​ രാ​ത്രി 8.20ന്​ ​മ​സ്​​ക​ത്തി​ൽ എ​ത്തും.

Tags:    
News Summary - muscut-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.