മുവാസലാത്ത് മസ്കത്ത്–ഖസബ് സർവിസിന് നാളെ തുടക്കം
text_fieldsമസ്കത്ത്: നാഷനൽ ഫെറീസ് കമ്പനിയുമായി സഹകരിച്ച് മുവാസലാത്ത് ആരംഭിക്കുന്ന മസ്കത്ത്-ഷിനാസ്-ഖസബ് സർവിസിന് വ്യാഴാഴ്ച തുടക്കമാകും.
കരയെയും കടലിനെയും ബന്ധപ്പിച്ചുള്ള ഒമാനിലെ ആദ്യ സർവിസാണിത്. ഷിനാസ് വരെ ബസും അവിടെനിന്ന് ഖസബിലേക്ക് ഫെറിയുമാണ് സർവിസ് നടത്തുക.
സർവിസ് ജനകീയമാക്കുന്നതിെൻറ ഭാഗമായി ഇൗമാസം 31 വരെ ഇരുവശത്തേക്കുമുള്ള സർവിസുകളിൽ പരിമിതമായ സീറ്റുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്തിയിട്ടുണ്ട്.
മുസന്ദം പ്രവിശ്യയിൽ ഉള്ളവർക്ക് പ്രത്യേക നിരക്കാകും ഉണ്ടാവുക. മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ടിക്കറ്റും മൂന്നിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ളവർക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും ലഭിക്കും. കൂടുതൽ യാത്രക്കാരെയും വാഹനങ്ങളെയും ഉൾക്കൊള്ളിക്കുന്നതിെൻറ ഭാഗമായി ഹോർമൂസ് ഫെറി ഷിപ്പായിരിക്കും ഷിനാസിൽനിന്ന് ഖസബിലേക്കുള്ള യാത്രക്ക് ഉപയോഗിക്കുക. 190 യാത്രക്കാരെയും 40 വാഹനങ്ങളെയും ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരിക്കും ഹോർമുസ് ഷിപ്.
മുവാസലാത്തിെൻറ അസൈബ, ബുർജ് അൽ സഹ്വ, മബേല, സൊഹാർ ഒാഫിസുകളിലും കാൾ സെൻറർ മുഖേനയും നാഷനൽ ഫെറീസ് കമ്പനി ബുക്കിങ് ഒാഫിസുകളിലും ഇൗ സർവിസിെൻറ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പുവരെ ബുക്കിങ് സൗകര്യം ലഭ്യമായിരിക്കും. ഇരു വശങ്ങളിലേക്കുമായി ആഴ്ചയിൽ നാലു സർവിസുകളാകും ഉണ്ടാവുക. മസ്കത്ത്-ഷിനാസ്-ഖസബ് റൂട്ടിൽ ഞായർ, വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 12.15ന് മസ്കത്തിൽനിന്ന് ബസ് പുറപ്പെടും. ഷിനാസിൽനിന്ന് 4.30ന് പുറപ്പെടുന്ന ഫെറി ഏഴരയോടെ ഖസബിൽ എത്തും. തിരിച്ച് ശനി, ചൊവ്വ ദിവസങ്ങളിലാണ് സർവിസ്. ഖസബിൽനിന്ന് ഉച്ചക്ക് ഒരു മണിക്ക് പുറപ്പെടുന്ന ഫെറി വൈകുന്നേരത്തോടെ ഷിനാസിൽ എത്തും. 4.50ഒാടെ പുറപ്പെടുന്ന ബസ് രാത്രി 8.20ന് മസ്കത്തിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.