മസ്കത്ത്: ആഗോള വാണിജ്യ മേളയായ ദുബൈ എക്സ്പോയിലെ ഒമാന്‍ പവിലിയനിൽ രാജ്യത്തിെൻറ ദേശീയദിനം ഞായറാഴ്ച ആഘോഷിക്കും. അന്താരാഷ്ട്ര സഹകരണങ്ങളുടെയും ബന്ധങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താെൻറ പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ ത്വാരിഖ് അൽ സെയ്ദിെൻറ നേതൃത്വത്തിലുള്ള സംഘം പെങ്കടുക്കും.
അതേസമയം, പവിലിയൻ കഴിഞ്ഞ ദിവസം യു.എ.ഇ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും അബൂദബി കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സന്ദര്‍ശിച്ചു. 51ാം ദേശീയദിനം ആഘോഷിക്കുന്ന സുല്‍ത്താനേറ്റിന് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. ചരിത്രപരമായ ബന്ധങ്ങളും ഭാവിയിലേക്കുള്ള സ്വപ്നങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധമെന്നും മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു.
ആയിരക്കണക്കിന് പേരാണ് ദിനംപ്രതി ഒമാന്‍ പവിലിയന് സന്ദര്‍ശിക്കാനെത്തുന്നത്. ദുബൈ ഭരണാധികാരി ശൈഖ് മക്തൂം, ഒമാന്‍ സാംസ്കാരിക, കായിക, യുവജന മന്ത്രി ദീ യസിന് ബിന്‍ ഹൈതം ബിന്‍ താരിക് അല്‍ സഈദ്, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, റോയല്‍ ആര്‍മി കമാന്‍ഡര്‍ മേജര്‍ ജനറല്‍ മതാര്‍ ബിന്‍ സലിം അല്‍ ബലൂഷി അടക്കമുള്ള പ്രമുഖര്‍ പവലിയന് സന്ദര്‍ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.