മസ്കത്ത്: ദേശീയദിന അവധി ആരംഭിച്ചതോടെ ഒമാൻ ആഘോഷ തിരക്കിലേക്ക്. വാരാന്ത്യ അവധിയടക്കം നാല് ദിവസത്തെ ലീവാണ് വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നത്. ഇതോടെ നാടും നഗരവും അവധി ആഘോഷങ്ങളിലേക്ക് നീങ്ങും. കോവിഡ് രോഗവ്യാപനം ഒറ്റ അക്കത്തിൽ ഒതുങ്ങിയത് ഏറെ കാലത്തിന് ശേഷം ലഭിച്ച പൊതു അവധി ആഘോഷത്തിന് മികവ് കൂട്ടും. 19 മാസത്തിന് ശേഷം ആദ്യമായാണ് നിയന്ത്രണങ്ങളില്ലാത്ത അവധി ലഭിക്കുന്നത്. രണ്ട് െപരുന്നാൾ, ദേശീയദിന ഒഴിവുകളാണ് ഒമാനിലെ പ്രധാന അവധികൾ. 2020 മാർച്ച് മുതൽ ഇൗ അവധികളെല്ലാം നിയന്ത്രണങ്ങൾക്ക് നടുവിലായിരുന്നു.
േകാവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇൗ വർഷത്തെ രണ്ട് െപരുന്നാൾ അവധികളും ലോക്ഡൗൺ അടക്കമുള്ള കടുത്ത നിയന്ത്രണത്തിലായിരുന്നു. അതിനാൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും പറ്റിയിരുന്നില്ല. ഏറെ കാലത്തിന് ശേഷം ലഭിക്കുന്ന പൊതു അവധിയായതിനാൽ ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നുണ്ട്. അതിനാൽ വിനോദസഞ്ചാര മേഖലകളിലും മാളുകളിലും അവധിക്കാലത്ത് വലിയ തിരക്ക് അനുഭവപ്പെടും.
റൂവി, മത്ര അടക്കമുള്ള മാർക്കറ്റുകളിലും കൂടുതൽ പേർ എത്തും. റൂവിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മത്ര കോർണീഷിലും നല്ല തിരക്ക് അനുഭവപ്പെടും. പ്രധാന പാർക്കുകളിലും ബീച്ചുകളിലുമെല്ലാം അവധിക്കാലത്ത് നല്ല തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
അവധിക്കാലത്ത് സന്ദർശകർ കൂടുതൽ എത്താൻ സാധ്യതയുള്ളതിനാൽ പ്രധാന ഹൈപ്പർമാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും പ്രത്യേക ഒാഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനിൽ വിനോദസഞ്ചാരത്തിനും യാത്രക്കും അനുയോജ്യമായ നല്ല കാലാവസ്ഥയാണുള്ളത്. കടുത്ത ചൂട് പിന്മാറിയെങ്കിലും വലിയ തണുപ്പ് ആരംഭിച്ചിട്ടില്ല.
വെയിലിന് ചൂട് കുറവായതിനാൽ പകൽ സമയത്ത്പോലും പുറത്തിറങ്ങാനും വിനോദങ്ങളിൽ ഏർപ്പെടാനും പറ്റിയ കാലാവസ്ഥയാണ്. അതിനാൽ ഏറെ നാളത്തെ അടച്ചിരിപ്പിന് ശേഷം കുടുംബങ്ങൾ അടക്കമുള്ളവർ ആശങ്കകളില്ലാതെ പുറത്തിറങ്ങും.
േകാവിഡ് ആശങ്കകൾ കുറഞ്ഞതോടെ പിക്നിക്കുകളും സജീവമാവും. വിവിധ വിഭാഗത്തിൽ പെട്ടവരാണ് പിക്നിക്കുകൾ നടത്തുക. സാംസ്കാരിക കൂട്ടായ്മ, നാട്ടുകാരുടെ കൂട്ടായ്മ, സംഘടനാ കൂട്ടായ്മകൾ, ഒരേ കമ്പനിയിലും സ്ഥാപനങ്ങളിലും േജാലിചെയ്യുന്നവർ, ഒരേ െകട്ടിടത്തിൽ താമസിക്കുന്നവർ തുടങ്ങി വിവിധ വിഭാഗത്തിൽപെട്ടവരാണ് പിക്നിക്കുകൾ സംഘടിപ്പിക്കുന്നത്. ഇത്തരം സന്ദർശകരെ കാത്ത് നിരവധി ഫാമുകളും ഒമാനിലുണ്ട്. സ്വിമ്മിങ് അടക്കമുള്ള സൗകര്യേത്താട് കൂടിയ ഇത്തരം ഫാമുകൾക്ക് വൻ ഡിമാൻഡ് അനുഭവപ്പെടുന്നുണ്ട്. ബാത്തിന മേഖലയിലാണ് ഇത്തരം ഫാമുകൾ കൂടുതൽ ഉള്ളത്.
ശഹീൻ ചുഴലിക്കാറ്റ് കാരണം ഇത്തരം പല ഫാമുകളിലും അറ്റകുറ്റപ്പണികൾ നടക്കുന്നത് കാരണം ഇൗ വിഭാഗം ആഘോഷക്കാർക്ക് തിരിച്ചടിയാവും.
ഇതോടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ വാദീ ബനീ ഖാലിദ്, നിസ്വ, ബഹ്ല, ജബൽ ശംസ്, ജബൽ അഖ്ദർ, ബർകത്തുൽ മൗസ്, റാസുൽ ഹദ്ദ്, മസീറ, മുസന്തം തുടങ്ങിയവിടങ്ങളിലെല്ലാം തിരക്ക് വർധിക്കും. കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നത് വ്യാപാരമേഖലക്കും ഉണർവ് പകരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.