മസ്കത്ത്: പ്രവാസി മലയാളികളുടെ കലാ, സാഹിത്യ അഭിരുചികളെ കണ്ടെത്താനും അവയുടെ പരിപോഷണത്തിനുമായി കലാലയം സാംസ്കാരിക വേദി ഒമാന്‍ നാഷനല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന 14ാമത് എഡിഷന് പ്രവാസി സാഹിത്യോത്സവ് വെള്ളിയാഴ്ച ഹെയ്ലിലിൽ നടക്കും. രാവിലെ 8.30 മുതല്‍ പ്രിൻസ് പാലസിൽ കലാ മമാങ്കത്തിനു തുടക്കം കുറിക്കും.
സാഹിത്യോത്സവിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളനം വൈകീട്ട് ഏഴ് മണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും. ഐ.പി.ബി ഡയറക്ടർ എം. മജീദ് അരിയല്ലൂർ സാഹിത്യ പ്രഭാഷണം നടത്തും.
സിദ്ദീഖ് ഹസന് (മലയാളം വിങ്കോ കൺവീനർ), അഡ്വ. മധുസൂദനന് (കോളമിസ്റ്റ്), നിസാർ സഖാഫി (ഐ.സി.എഫ് ഇന്റർ നാഷനൽ), റാസിഖ് ഹാജി (ഐ.സി.എഫ് ഒമാൻ), നിഷാദ് അഹ്സനി (ആർ.എസ്.സി ഗ്ലോബൽ), അബ്ദുൽ ജബ്ബാർ ഹാജി (കെ.വി ഗ്രൂപ്), മമ്മൂട്ടി (എം.ഡിമക്ക ഗ്രൂപ്) തുടങ്ങി മറ്റു ഒമാനിലെ മത സാമൂഹിക സാസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
യൂനിറ്റ്, സെക്ടര്‍ മത്സരങ്ങളില്‍ ജേതാക്കളായി സോണ്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മുന്നൂറോളം പ്രതിഭകളാണ് നാഷനല്‍ മത്സരത്തില്‍ മാറ്റുരക്കുന്നത്.
നാഷനൽ സാഹിത്യോത്സവിന് മസ്കത്ത്, ബൗഷര്‍, സീബ്, ബര്‍ക, സുഹാര്‍, ബുറൈമി, സൂർ, നിസ്വ, ഇബ്ര, സലാല, ജഅലാന്‍ തുടങ്ങിയ പതിനൊന്ന് സോണുകളില്‍ നിന്ന് മത്സരാര്ഥികളെത്തും. ജൂനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍ തുടങ്ങി കാറ്റഗറികളിലായി ആണ്, പെണ് വിഭാഗങ്ങളുടെ 59 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
നാഷനല്‍ സാഹിത്യോത്സവിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി സ്വാഗത സംഘം ചെയര്മാൻ ബി.കെ. അബ്ദുൽ ലത്തീഫ് ഹാജി, ജനറല്‍ കണ്‍വീനര്‍ ഹബീബ് അശ്റഫ് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.