സാംക്രമികേതര രോഗങ്ങളുടെ ദേശീയ സർവേക്ക് തുടക്കം

മസ്കത്ത്: സാംക്രമികേതര രോഗങ്ങളുടെ ദേശീയ സർവേക്ക് തെക്കൻ ശർഖിയ ഗവർണറേറ്റിൽ തുടക്കമായി. അൽ കാമിൽ വൽ വാഫിയുടെ വിലായത്തിൽ നടന്ന സർവേയുടെ ലോഞ്ചിങ്ങിൽ തെക്കൻ ശർഖിയ ഗവർണർ ഡോ യഹ്‌യ ബിൻ ബദർ അൽ മവാലി മുഖ്യാതിഥിയായി. ചടങ്ങിൽ അൽ കാമിൽ വാൽ വാഫിവാലി ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ബ്രൈകി പങ്കെടുത്തു.

ദേശീയ സാംക്രമികേതര രോഗങ്ങളുടെ (എൻ.സി.ഡി) ദേശീയ സർവേ ഗവർണറേറ്റ് തലത്തിലാണ് നടക്കുക. സാംക്രമികേതര രോഗങ്ങളുടെ അപകടസാധ്യത കുറക്കുന്നതിനും രോഗ പരിപാലനം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് സർവേ നടത്തുന്നത്. 

Tags:    
News Summary - National survey of non-communicable diseases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.