മസ്കത്ത്: ഒമാനിലെ കസബിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പൊന്നാനി കടവനാട് കക്കാട്ട് ബാലകൃഷ്ണന്‍റെയും (മോഹനൻ) ജയശ്രീയുടെയും മകൻ ഷിജിൽ (32) ആണ് മരിച്ചത്. ഈമാസം ഒമ്പതിനായിരുന്നു അപകടം. ഏറെ നാളായി ഒമാനിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഷിജിൽ ഓടിച്ചിരുന്ന ചെറിയ ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഭാര്യ: അമൃത, മകൾ: ശിവാത്മിക. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.