മസ്കത്ത്: മസ്കത്തിലും വിവിധ ഇടങ്ങളിലും നവരാത്രി ആഘോഷങ്ങൾ നടന്നു. മുൻ വർഷങ്ങളെ പോലെ വിപുലമായ പരിപാടികൾ ഉണ്ടായിരുന്നില്ല. ആഘോഷ പരിപാടികൾ കൂടുതലും വീടുകളിൽ തന്നെ ഒതുങ്ങി. അധ്യാപികയും സാമൂഹിക പ്രവർത്തകയുമായ ചിത്ര നാരായണൻ ഇന്നലെ ഒരുക്കിയ നവരാത്രി ആഘോഷത്തിൽ മാധ്യമ പ്രവർത്തകർ അടക്കമുള്ള നിരവധി ആളുകൾ പങ്കെടുത്തു. നിരവധി കുരുന്നുകൾ ചിത്ര ടീച്ചർക്ക് മുന്നിൽ ആദ്യക്ഷരം കുറിച്ചു.
മുൻ വർഷങ്ങളിൽ വിവിധ സാംസ്കാരിക സംഘടനകളുടെ ആഭിമുഖ്യത്തിൽ വിപുലമായ എഴുത്തിനിരുത്തൽ ചടങ്ങു സംഘടിപ്പിക്കാറുണ്ടെങ്കിലും ഇത്തവണ സംഘടിതമായി ആരും തന്നെ ചടങ്ങുകൾ നടത്തിയില്ല. വിദ്യാരംഭ ദിനമായ ചൊവ്വാഴ്ച ഒമാനിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ സ്കൂളുകൾ എന്നിവക്ക് അവധിയായിരുന്നു. അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ചുകൊണ്ടു മലയാള ഭാഷയെയും അതിലൂടെ നമ്മുടെ സംസ്കാരത്തെയും തൊട്ടറിയാൻ തുടങ്ങുന്ന കുരുന്നുകൾക്ക് മലയാളം മിഷൻ ഒമാൻ ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.