ഒമാനിലെ വിദ്യാലയങ്ങൾ നവംബർ ഒന്നിന്​ തുറക്കും

മസ്​കത്ത്​: ഒമാനിലെ സ്​കൂളുകളിൽ പുതിയ അധ്യയന വർഷം നവംബർ ഒന്നുമുതൽ ആരംഭിക്കും. വ്യാഴാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ്​ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്​. അധ്യാപകർ, അനുബന്ധ ജോലിക്കാർ എന്നിവർ സെപ്​റ്റംബർ 27 ഞായറാഴ്​ച മുതൽ ജോലിക്ക്​ എത്തണം. അക്കാദമിക ദിനങ്ങൾ 180 ദിവസത്തിൽ കുറയരുതെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്​. വിദ്യാർഥികളുടെയും അധ്യാപകരുടെയുമടക്കം അവധി ദിനങ്ങൾ ഇതിനനുസരിച്ച് വേണം ക്രമീകരിക്കാൻ. ഒാൺലൈൻ-ഒാഫ്​ലൈൻ ക്ലാസുകൾ സമന്വയിപ്പിച്ചുള്ള ഹൈബ്രിഡ്​ വിദ്യാഭ്യാസ രീതിയായിരിക്കണം സ്​കൂളുകളിൽ സ്വീകരിക്കേണ്ടത്​. ഇതനുസരിച്ച്​ ചില ക്ലാസുകൾക്ക്​ മാത്രം വിദ്യാർഥികൾ സ്​കൂളിൽ പോയാൽ മതിയാകും. ബാക്കി ക്ലാസുകൾക്ക്​ വിദൂര വിദ്യാഭ്യാസ രീതിയാണ്​ അവലംബിക്കേണ്ടത്​. ഇത്​ സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയം രൂപം നൽകും.

ഇന്ത്യൻ സ്​കൂളുകളിലും സുപ്രീം കമ്മിറ്റി തീരുമാന പ്രകാരം അധ്യയനം തുടങ്ങുമെന്ന്​ ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ക്ലാസുകൾ പുനരാരംഭിക്കുന്നത്​ സംബന്ധിച്ച നിർദേശങ്ങൾക്ക്​ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയമാണ്​ രൂപം നൽകുക. വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള നിർദേശങ്ങൾ ലഭിക്കുന്ന മുറക്ക്​ അധ്യയന വർഷം പുനരാരംഭിക്കുന്നത്​ സംബന്ധിച്ച അറിയിപ്പ്​ നൽകുമെന്നും ബോർഡ്​ പ്രതിനിധി പറഞ്ഞു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.