മസ്കത്ത്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) കേരള സ്റ്റേറ്റ് പ്രഥമ പ്രവാസി ശാഖയായ നെടുമ്പാശ്ശേരിയുടെ 2024-2025ലെ എക്സിക്യൂട്ടിവ് കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹന ചടങ്ങ് മസ്കത്തില് നടന്നു. ഐ.എം.എ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസന്‍ മുഖ്യാതിഥിയായിരുന്നു. ഇന്സ്റ്റലേഷന് നടപടികള്‍ക്കും അദ്ദേഹം നേതൃത്വം നല്കി
ഡോ. ഹാഷിം (പ്രസി.), ഡോ. അഫ്ത്താബ് (സെക്ര.), ഡോ. വിനോദ് രാജന് (ട്രഷ.) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ഡബ്ല്യൂ.ഐ.എം.എ ചെയര്‍പേഴ്സനായി ഡോ. വിദ്യാ ഭാര്‍ഗവനെ നാമനിര്‍ദേശം ചെയ്തു. അംഗങ്ങള്‍ക്ക് അത്താഴവിരുന്നും ഒരുക്കിയിരുന്നു. പ്രവാസികളുടെ ആരോഗ്യപരിപാലന ബോധവത്കരണ പരിപാടികള്‍ക്ക് ഊന്നല്‍ കൊടുത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ ആരംഭം കുറിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.