Image courtesy: Arabian Business

ഒമാനിൽ വിദേശികൾക്ക് പുതിയ തൊഴിൽ പെർമിറ്റ് ഫീസ് ജൂൺ ഒന്നു മുതൽ

മസ്​കത്ത്​: ഒമാനികളല്ലാത്ത തൊഴിലാളികൾക്ക്​ ജൂൺ ഒന്നു മുതൽ പുതിയ വർക്ക് പെർമിറ്റ് ഫീസ് പ്രാബല്യത്തിൽ വരുമെന്ന്​ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഉയർന്നതും, ഇടത്തരം തൊഴിലുകൾക്കും സാ​ങ്കേതികവും സ്​പെഷലൈസ്​ഡ്​ ​ജോലികൾ ചെയ്യുന്നവർക്കുമാണ്​ പുതിയ ഫീസ്​. പുതിയ വർക്​ പെർമിറ്റ്​ എടുക്കാനും ബിസിനസ്​ തുടങ്ങാനും പുതുക്കിയ ഫീസ്​ ബാധകമായിരിക്കും.

സ്വകാര്യ മേഖലയിൽ ഒമാനികൾക്ക്​ കൂടുതൽ ജോലി ലഭ്യമാക്കുന്നതിനാണ്​ തീരുമാനമെന്നും മന്ത്രാലയം പ്രസ്​താവനയിൽ വ്യക്​തമാക്കി. പുതുതായി നൽകുന്ന അപേക്ഷകർക്കും ഈ തീരുമാനം നടപ്പിലാക്കുന്ന തീയതിക്ക് മുമ്പായി തൊഴിലുടമകൾ ഫീസ് അടച്ചിട്ടില്ലെങ്കിൽ നിലവിൽ നൽകിയ അപേക്ഷകർക്കും തീരുമാനം ബാധകമായിരിക്കുമെന്നും ഒമാൻ വാർത്താ ഏജൻസി പുറത്തുവിട്ട വാർത്തയിൽ പറയുന്നു.

ഒമാനി പൗരന്മാർക്ക്​ കൂടുതൽ ജോലി നൽകുന്നതി​െൻറ ഭാഗമായി പുതിയ ഫീസ്​ നിരക്ക്​ നടപ്പിലാക്കുമെന്ന്​ ഇക്കഴിഞ്ഞ ജനുവരിയിൽ തന്നെ അറിയിച്ചിരുന്നു. പുതുക്കിയ ഫീസ്​ ഉയർന്ന ​തൊഴിലുകളിലെ വിസക്ക്​ 2001റിയാലും ഇടത്തരം തൊഴിലുകളിലേതിന്​ 1001 റിയാലും സാ​ങ്കേതികവും സ്​പെഷലൈസ്​ഡ്​ ​ജോലികൾക്കും 601റിയാലും ആയിരിക്കുമെന്നാണ്​ മുമ്പ്​ അറിയിച്ചിരുന്നത്​. പുതിയ ഫീസ്​ നിലവിൽ വരുന്നത്​ പ്രവാസികൾക്ക്​ സാമ്പത്തികമായ അധിക ബാധ്യത സൃഷ്​ടിക്കുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​. എന്നാൽ സ്വദേശികൾക്ക്​ കൂടുതൽ തൊഴിലവസരങ്ങൾ ഇത്​ സൃഷ്​ടിക്കുമെന്നാണ്​ സർക്കാർ പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - New work permit fee for foreigners in Oman from June 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.