മസ്കത്ത്: ഒമാനിലെ ഗവർണറേറ്റുകളിലെ രാത്രി പൂർണ/ഭാഗിക സഞ്ചാരവിലക്ക് സംബന്ധിച്ച പഠനത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകി. ആരോഗ്യവകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഉയരുന്ന കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിലാണ് തീരുമാനം.
രോഗപ്പകർച്ച സംബന്ധിച്ച സൂചകങ്ങൾ നിരീക്ഷിക്കുകയും വിലയിരുത്തുകയുമാണ് കമ്മിറ്റിയുടെ ദൗത്യം. ഡിസീസസ് സർവൈലൻസ് ആൻഡ് കൺട്രോൾ വിഭാഗം മേധാവി ഡോ. സൈഫ് അൽ അബ്രിയുടെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവർത്തിക്കുക. കമ്മിറ്റിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സുപ്രീം കമ്മിറ്റി ഇൗ വിഷയത്തിൽ തീരുമാനമെടുക്കുക.നിലവിൽ ഇൗ മാസം 24 വരെയാണ് രാത്രിസഞ്ചാരവിലക്ക് നിലവിലുള്ളത്.രോഗവ്യാപനത്തിൽ കുറവ് ദൃശ്യമാകുന്ന പക്ഷം രാത്രി സഞ്ചാരവിലക്ക് നീട്ടാനിടയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.