മസ്‌കത്ത്: ലോകകപ്പ് ഫുട്‌ബാള്‍ യോഗ്യതാ ഘട്ടത്തിലെ നിർണായക മത്സത്തിൽ ശക്തരായ ദക്ഷിണ കൊറിയെ സമനിലയിൽ തളച്ച് ഒമാൻ. ഇരു പകുതികളിലായി ഒമാനും ദക്ഷിണകൊറിയയും ഒരു ഗോള്‍ വീതം അടിച്ച് പിരിയുകയായിരുന്നു.
ഇതോടെ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാം എന്നുള്ള പ്രതീക്ഷകൾ സജീവമാക്കാൻ ഒമാനായി. ഏഴ് കളികളിൽ നിന്നും അത്രയും പോയന്റാണ് ഒമാനുള്ളത്. ഗോയാങ്ങ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 41ാം മുനുറ്റില്‍ ഹവാങ് ഹീ ചാനാണ് ദക്ഷിണകൊറിയക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്.
80ാം മിനിറ്റിൽ അലി അൽ ബുസൈദിയിലൂടെ റെഡ് വാരിയേഴ്സ് സമനിലപിടിക്കുകയും ചെയ്തു. മത്സരത്തിന്റെ തുടക്കം മുതലെ പ്രതിരോത്തിൽ ഊന്നിയായിരുന്നു ഒമാൻ കളിച്ചിരുന്നത്. ഇത് കൃത്യമായി ഫലം കാണുകയും കൊറിയന്‍ മുന്നേറ്റങ്ങളെ തടയാന്‍ സാധിക്കുകയും ചെയ്തു. ആദ്യ പകുതിഗോൾ രഹിതമായി പിരിയുമെന്ന തോന്നിപ്പിച്ച ഘട്ടത്തിൽ ഒമാന്റെ പ്രതിരോധം ഭേദിച്ച് ദക്ഷിണകൊറിയ വല കുലുക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിയ ഒമാന്‍ ടീം തുടര്‍ച്ചയായി കൊറിയന്‍ ഗോള്‍ മുഖത്തേക്ക് ആക്രണം അഴിച്ച് വിട്ടു. ഇതിനിടെ ഒമാൻ പ്രതിരോധത്തെ ദക്ഷിണകൊറിയയും പരീക്ഷിച്ച് കൊണ്ടിരുന്നു. പല ഷോട്ടുകളും ഗോളി ഇബ്രാഹിം അല്‍ മുഖൈനിയുടെ രക്ഷാകരങ്ങളാൽ അകന്നുപോകുകയായിരുന്നു. ഒടുവില്‍ 80ാം മിനുട്ടില്‍ അലി അല്‍ ബുസൈദിയിലൂടെ ഒമാൻ ലക്ഷ്യം കണ്ടു.
മുഹമ്മദ് അല്‍ ഗസ്സാനിയുടെ പാസിലായിരുന്നു സമനില ഗോള്‍ പിറന്നത്. ദക്ഷിണ കൊറിയയെ അവരുടെ നാട്ടിൽ വെച്ച് സമനിലയിൽ തളക്കാൻ സാധിച്ചത് ഒമാന് അടുത്ത കളികളിൽ ആത്മവിശ്വാസം വർധിപ്പിക്കും. ജൂൺ 25ന് കുവൈത്തിനെതിരെ ആണ് ഒമാന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.