മസ്കത്ത്: മവേല സെൻട്രൽ പഴം-പച്ചക്കറി മാർക്കറ്റിലെ ചില്ലറ വ്യാപാര വിഭാഗം തിങ്കളാഴ്ച മുതൽ പ്രവർത്തിക്കില്ല. മസ്കത്ത് നഗരസഭ ഞായറാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പുമായി ചേർന്നാണ് പുതിയ നടപടി. ഹോൾസെയിൽ വിഭാഗത്തിെൻറ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ തീരുമാന പ്രകാരം പുലർച്ചെ നാലുമുതൽ രാവിലെ പത്തുമണി ആയിരിക്കും ഹോൾസെയിൽ വിഭാഗം പ്രവർത്തിക്കുക. മെയ് 18 തിങ്കളാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇൗ തീരുമാനം നിലവിലുണ്ടാകുമെന്നും നഗരസഭയുടെ അറിയിപ്പിൽ പറയുന്നു.
ദിവസവും മസ്കത്ത് മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നുവരുകയാണ്. ഇൗ സാഹചര്യത്തിൽ കോവിഡിെൻറ സാമൂഹിക വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മവേല മാർക്കറ്റിെൻറ പ്രവർത്തനത്തിൽ ഏപ്രിൽ അവസാനം ക്രമീകരണം നടത്തിയിരുന്നു. ഇത് പ്രകാരം 12ൽ താഴെയും 60ന് മുകളിലും പ്രായമുള്ളവർക്ക് മാർക്കറ്റിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. മുഖാവരണങ്ങളും കൈയുറകളും ധരിക്കൽ നിർബന്ധമാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.