ആറുമാസത്തിന്​ ശേഷം ഒമാനിലേക്ക്​ മടങ്ങിവരുന്ന വിദേശികൾക്ക്​ എൻ.ഒ.സി നിർബന്ധം -ആർ.ഒ.പി

മസ്​കത്ത്​: ആറുമാസത്തിലധികം വിദേശത്ത്​ കുടുങ്ങിയ റെസിഡൻസ്​ വിസക്കാർക്ക്​ ഒമാനിലേക്ക്​ മടങ്ങാൻ എൻ.ഒ.സി സർട്ടിഫിക്കറ്റ്​ നിർബന്ധമാണെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. പാസ്​പോർട്ട്​ ആൻറ്​ റെസിഡൻസ്​ ജനറൽ അഡ്​മിനിസ്​ട്രേഷനിലെ അഡ്​മിനിസ്​ട്രേറ്റീവ്​ ആൻറ്​ ഫൈനാൻഷ്യൽ അഫെയേഴ്​സ്​ ഡയറക്​ടർക്ക്​ തൊഴിലുടമയാണ് ഇതിനായി​ അപേക്ഷ നൽകേണ്ടത്​​. സാധുവായ വിസയുള്ള തൊഴിലാളിക്ക്​ തിരികെ വരാൻ അനുമതി നൽകണമെന്ന്​ ആവശ്യപ്പെട്ടുള്ള കമ്പനിയിൽ നിന്നുള്ള കത്ത്​, തൊഴിലാളിയുടെ പാസ്​പോർട്ടി​െൻറയും തിരിച്ചറിയൽ കാർഡി​െൻറയും കോപ്പികൾ, കമ്പനിയുടെ കൊമേഴ്​സ്യൽ രജിസ്​ട്രേഷ​െൻറ (സി.ആർ) കോപ്പി, കമ്പനിയുടെ അംഗീകൃത സിഗ്​നേച്ചറി​െൻറ കോപ്പി, 14 ദിവസം വരെ കാലാവധിയുള്ള തൊഴിലാളിയുടെ വിമാന ടിക്കറ്റി​െൻറ കോപ്പി എന്നിവ സഹിതമാണ്​ അപേക്ഷിക്കേണ്ടത്​.

ഒമാനിൽ തൊഴിൽ വിസയിലുള്ളവർ 180 ദിവസത്തിലധികം രാജ്യത്തിന്​ പുറത്തായിരുന്നാൽ വിസ റദ്ദാകുമെന്ന നിയമത്തിൽ കോവിഡ്​ പശ്​ചാത്തലത്തിലാണ്​ മാറ്റം വരുത്തിയത്​. സാധാരണ വിമാന സർവീസുകൾ ആരംഭിക്കാത്തതിനാൽ നിരവധി പേരാണ്​ കേരളത്തിലടക്കം കുടുങ്ങി കിടക്കുന്നത്​. ആറുമാസത്തിലധികം ഒമാന്​ പുറത്തായിരുന്നവർക്ക്​ തിരികെ വരാൻ എൻ.ഒ.സി നിർബന്ധമാണെന്ന്​ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ദിവസങ്ങളായി പ്രചരിക്കുന്നുണ്ടായിരുന്നെങ്കിലും പൊലീസ്​ ഇക്കാര്യത്തിൽ ഒൗദ്യോഗിക വിശദീകരണം നൽകിയിരുന്നില്ല. ചില ചാർ​േട്ടഡ്​ വിമാന സർവീസുകൾ വഴി വന്നവരിൽ നിന്ന്​ എൻ.ഒ.സി സർട്ടിഫിക്കറ്റ്​ ആവശ്യപ്പെട്ടില്ലെന്നും വാർത്തകളുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT