മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച തെക്ക്-വടക്കൻ ബാത്തിന ഗവർണറേറ്റുകളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സജീവമായി ഒ.ഐ.സി.സി ഒമാൻ. ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡൻറ് സിദ്ദിക്ക് ഹസ്സെൻറ നേതൃത്വത്തിൽ വിവിധ മേഖലകളിൽനിന്നുള്ള 80ലധികം സന്നദ്ധ പ്രവർത്തകരാണ് ദുരിത മേഖലകളിൽ കൈത്താങ്ങായി പ്രവർത്തിച്ചത്. വാസയോഗ്യമല്ലാത്ത വീടുകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും റോഡുകളിലെ ചളിയും കല്ലുകളും നീക്കുകയും ചെയ്തു. ഒ.ഐ.സി.സി മുസന്ന റീജനൽ പ്രസിഡൻറ് മനാഫ് തിരുനാവായയുടെ വ്യാപാര സ്ഥാപനം വെള്ളപ്പൊക്കത്തിൽ ഉപയോഗശൂന്യമായിരുന്നു. ഇത് പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചിയാക്കി. നിരവധി മേഖലയിൽ ഭക്ഷണവും വിതരണം ചെയ്തു. ഒ.ഐ.സി.സി ഉപാധ്യക്ഷൻമാരായ ജോളി മേലേത്, നസീർ തിരുവത്ര, നാഷനൽ സെക്രട്ടറി, ഷഹീർ അഞ്ചൽ, റാഫി ചക്കര, മീഡിയ വിഭാഗം കോഓഡിനേറ്റർ നിതീഷ് മാണി, ഗ്ലോബൽ സെക്രട്ടറി കുരിയാക്കോസ് മാളിയേക്കൽ, മുസന്ന റീജനൽ സെക്രട്ടറി ഫൈസൽ വാകയാട്, ഗോപകുമാർ വേലായുധൻ, റെജി നിസ്വ, സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.