മസ്കത്ത്: സലാലയിൽ മൂവാറ്റുപുഴ സ്വദേശികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദ അേന്വഷണത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് എംബസിയിൽ പരാതി. മൂവാറ്റുപുഴ ആട്ടായം മുടവനാശേരിയിൽ മുഹമ്മദ് മുസ്തഫ, ഉറവക്കുഴി കുറ്റമറ്റത്തിൽ പരേതനായ മുഹമ്മദ് കുഞ്ഞിെൻറ മകൻ നജീബ് (ബേബി–49) എന്നിവരെ കഴിഞ്ഞ ജനുവരി 22ന് രാവിലെയാണ് ദാരീസിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിലെ ദുരൂഹത നീക്കാൻ വിശദ അന്വേഷണം ആവശ്യപ്പെട്ടാണ് അംബാസഡർക്ക് പരാതി നൽകിയത്. ഇതോടൊപ്പം, ഇരുവരുടെയും പോസ്റ്റ്േമാർട്ടം റിപ്പോർട്ട് ലഭ്യമാക്കാൻ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തുംറൈത്തിൽ ക്രഷർ യൂനിറ്റുമായി ബന്ധപ്പെട്ട ജോലികൾ നടന്നുവരവേയാണ് ഇവരുടെ മരണം. രണ്ടു വർഷത്തിലധികമായി ഇരുവരും ഇതിനായി വിസിറ്റിങ് വിസയിൽ ഒമാനിൽ വന്നുപോവുകയായിരുന്നു. ജോലികൾ പൂർത്തിയാക്കി ജനുവരി 19ന് ക്രഷറിെൻറ ട്രയൽറൺ നടത്തിയിരുന്നു. ജനുവരി 23ന് ഇരുവരും നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് എടുക്കുകയും ചെയ്തിരുന്നു. മരിക്കുന്നതിന് തലേദിവസവും വീട്ടിൽ വിളിച്ച് ഏറെ സന്തോഷത്തോടെ സംസാരിച്ചതാണ്. ക്രഷറിന് വേണ്ടി വലിയ തുക മുതൽമുടക്കിയതിനാൽ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അബ്ദുസ്സമദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
സ്ഥലം ഇൗടുവെച്ച് വായ്പയെടുത്തും മറ്റുമാണ് നിക്ഷേപത്തിനായുള്ള തുക കണ്ടെത്തിയത്. മരണം നടന്ന് ഏഴുമാസം പിന്നിട്ടിട്ടും നിക്ഷേപമടക്കം വിഷയങ്ങൾ തങ്ങളോട് സംസാരിക്കാൻ സലാലയിലെ ബിസിനസ് പങ്കാളി തയാറായിട്ടില്ല. 2015 ഡിസംബറിൽ മുസ്തഫ സലാലയിൽ ആയിരിക്കേ ഇന്ത്യയിൽനിന്ന് േഫാണിൽ ഭീഷണി വിളി ലഭിച്ചിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷം സൈബർസെല്ലിൽ നൽകിയ പരാതിയിൽ ഇടുക്കിയിൽനിന്നാണ് ഭീഷണി കാൾ വന്നതെന്നും കണ്ടെത്തിയിരുന്നതായി സമദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.