മസ്കത്ത്: അവധിക്കാലം ചെലവഴിക്കാൻ നാട്ടിൽ പോയ പാലക്കാട് സ്വദേശിയുടെ ആകസ്മിക മരണവാർത്ത ബുറൈമിയിലെ പ്രവാസികളെ കണ്ണീരിലാഴ്ത്തി. വല്ലപ്പുഴ ചെമ്മൻകുഴി സ്വദേശി കളത്തിൽ മൊയ്തീനാണ് (47) നാട്ടിലെത്തി ഒരു ദിവസം കഴിഞ്ഞ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മൊയ്തീൻ നാട്ടിലെത്തിയത്. ഞായറാഴ്ച രാത്രി വീടിനടുത്ത് നടന്ന പ്രാർഥനാ സദസ്സിൽ പങ്കെടുത്ത് വീട്ടിലെത്തിയ ഉടൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു.
ഇരുപതു വർഷമായി ബുറൈമിയിലുള്ള മൊയ്തീൻ മാർക്കറ്റിലെ പ്രമുഖ പഴം-പച്ചക്കറി കടയിൽനിന്ന് സാധനങ്ങൾ എടുത്ത് പിക്കപ്പിൽ ഗ്രോസറികളിലും ഹോട്ടലുകളിലും എത്തിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. അടുത്തിടെ പുതുതായി പച്ചക്കറി കടയും ആരംഭിച്ചിരുന്നു. ഇവിടെ ജോലി ചെയ്തിരുന്ന മകൻ മുഹമ്മദ് അഷ്റഫ് പിതാവിെൻറ മരണവാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സുഹ്റ ഭാര്യയും മൻസൂർ മറ്റൊരു മകനുമാണ്.
വല്ലപ്പുഴ ദാറുനജാത്തിെൻറ അടുത്താണ് മൊയ്തീെൻറ താമസം. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ചെമ്മൻകുഴി ജുമാമസ്ജിദിൽ ഖബറടക്കം നടന്നു. സൗമ്യശീലനും ശാന്തപ്രകൃതക്കാരനുമായിരുന്നു മൊയ്തീനെന്ന് സുഹൃത്തുക്കൾ ഒാർക്കുന്നു. മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 11.30 ന് പഴയഖളറയിലെ പള്ളിയിൽ നടക്കുമെന്ന് സഹോദര പുത്രൻ സമീർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.