മസ്കത്ത്: കളിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങിയ സഹോദരങ്ങൾ ശ്വാസം മുട്ടി മരി ച്ചു. അഞ്ചും മൂന്നും വയസായ സ്വദേശി കുട്ടികളാണ് മരിച്ചത്. ജഅലാൻ ബനീ ബൂഅലിയിൽ ഞായറാഴ്ച ഉച്ചക് കുശേഷമാണ് ദാരുണമായ സംഭവം നടന്നത്. സൈഹ് അൽ ഉല മേഖലയിലെ കുടുംബവീടിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിലാണ് കുട്ടികൾ കുടുങ്ങിയതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വാഹനത്തിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ പിന്നീട് കാറിനുള്ളിൽ കയറുകയായിരുന്നു. ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാറിനുള്ളിൽ കുട്ടികൾ കയറിയശേഷം അബദ്ധത്തിൽ ഡോറിന് ലോക്ക് വീണതാകാം അപകട കാരണമെന്നാണ് കരുതുന്നുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
കുട്ടികൾ കാറിനുള്ളിൽ കുടുങ്ങി അപകടമുണ്ടാകാതിരിക്കാൻ രക്ഷകർത്താക്കൾ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു. ഷോപ്പിങ്ങിനും മറ്റും പോകുേമ്പാൾ കുട്ടികളെ വാഹനത്തിൽ ഇരുത്തി പോകരുത്. വാഹനത്തിൽനിന്ന് ഇറങ്ങുേമ്പാൾ കുട്ടികളും ഇറങ്ങിയെന്ന് ഉറപ്പാക്കിയശേഷം ഡോർ ലോക്ക് ചെയ്യണം. അല്ലാത്ത പക്ഷം കുട്ടികൾ കളിക്കാനായി വാഹനത്തിനുള്ളിൽ കയറാനും അപകടമുണ്ടാകാനും സാധ്യതയേറെയാണെന്ന് റോയൽ ഒമാൻ പൊലീസ് ചൂണ്ടിക്കാട്ടി. ഒമാനിൽ ഇൗ വർഷം റിപ്പോർട്ട് ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യ അപകടമരണമാണ് ജഅലാനിലേത്.
കഴിഞ്ഞവർഷം ആഗസ്റ്റിൽ അടച്ചിട്ട കാറിനുള്ളിൽ മണിക്കൂറുകൾ ഇരുത്തിയതിനെ തുടർന്ന് അഞ്ചു വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബറിൽ റൂവിയിൽ സ്കൂൾ ബസിനുള്ളിൽ കുടുങ്ങിയ സുഡാനീസ് ബാലൻ ശ്വാസംമുട്ടി മരിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2017ൽ ആറോളം കുട്ടികളാണ് കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി മരിച്ചത്. പല കേസുകളിലും രക്ഷകർത്താക്കളും മറ്റും കുട്ടികളെ ബോധപൂർവം വാഹനത്തിനുള്ളിൽ ഇരുത്തി പോകുന്നതാണ് അപകട കാരണമാകുന്നത്. വേനലിൽ അടച്ചിട്ട കാറിനുള്ളിൽ താപനില 80 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്ന് ഒമാൻ റോഡ് സേഫ്റ്റി അസോസിയേഷനുമായി ബന്ധപ്പെട്ടവർ പറയുന്നു. വെള്ളം തിളക്കുന്നതിന് അടുത്തുവരെ എത്തുന്ന ഇൗ താപനിലയിൽ കുട്ടികൾ എളുപ്പത്തിൽ മരണത്തിന് കീഴടങ്ങാം. മുന്നറിയിപ്പുകൾ ഏറെ നൽകിയിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.