മസ്കത്ത്: കണ്ണൂർ സ്വദേശിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ അഞ്ച രക്കണ്ടി ചാമ്പാട് സ്വദേശി സഫറുദ്ദീൻ (45) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന ്ന് കരുതുന്നു. അഞ്ചുദിവസം മുമ്പാണ് ജോലിയന്വേഷിച്ച് വിസിറ്റിങ് വിസയിൽ എത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. മബേല സംസം ഹൈപ്പർമാർക്കറ്റിന് സമീപമുള്ള മുറിയിലായിരുന്നു താമസം.
പുലർച്ച ഉറക്കത്തിൽ മരിച്ചതാകുമെന്നാണ് കരുതുന്നത്. അടുത്ത മുറിയിൽ താമസിക്കുന്നവർ ജോലി സ്ഥലത്തുനിന്ന് രാവിലെ പത്തരയോടെ ഫോൺ വിളിച്ചിരുന്നെങ്കിലും എടുത്തിരുന്നില്ല. ഇവർ വൈകുന്നേരം എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ശബാന. മൂന്ന് മക്കളുണ്ട്. മൃതദേഹം ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്നാണ് കരുതുന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.