മസ്കത്ത്: കോവിഡ് പശ്ചാത്തലത്തിൽ ഒമാനിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ ഒ.െഎ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി ഏർപ്പെടുത്തിയ ആദ്യ ചാർേട്ടഡ് വിമാനം വെള്ളിയാഴ്ച പുലർച്ചെ നാലരക്ക് മസ്കത്തിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുമെന്ന് ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി അധ്യക്ഷൻ സിദ്ദീഖ് ഹസൻ അറിയിച്ചു. സലാം എയറിെൻറ ഒ.വി 1581ാം നമ്പർ വിമാനം പുലർച്ചെ രാവിലെ 9.45ന് കൊച്ചിയിൽ എത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മാർഗ നിർദേശങ്ങൾ അനുസരിച്ച് ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവരെയാണ് യാത്രക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുരുതര രോഗബാധിതർ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, വിസ കാലാവധി കഴിഞ്ഞവർ, അടിയന്തിരമായി നാട്ടിലെത്തേണ്ടവർ അടക്കം 180 യാത്രക്കാരാണുള്ളത്. ഇതിൽ പത്താളുകൾ പൂർണമായും സൗജന്യമായാണ് യാത്ര ചെയ്യുന്നത്.
ഇവർക്കുള്ള ടിക്കറ്റുകൾ നൽകിയത് ഒമാനിലെ സുമനസുകളാണ്. സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന നിരവധി ആളുകൾക്ക് ടിക്കറ്റ് നിരക്കിൽ കഴിയുന്നത്ര ഇളവ് നൽകിയിട്ടുണ്ട്. യാത്രക്കാർ നാലുമണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണം. സുരക്ഷാ കിറ്റുകൾ ഒ.െഎ.സി.സി നൽകുന്നതാണ്. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് ചാർേട്ടഡ് സർവീസുകൾക്ക് ഒരുക്കങ്ങൾ നടത്തിയിരുന്നെങ്കിലും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവർക്ക് മാത്രമേ വരാൻ സാധിക്കൂവെന്ന കേരള സർക്കാർ നിലപാട് മൂലം ഇത് അനിശ്ചിതത്വത്തിലാണെന്നും സിദ്ദീഖ് ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.