സലാല: ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പ്രവാസികളെ പുനരധിവസിപ്പിക്കാൻ കേരള സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഒ.ഐ.സി.സി സലാല ആവശ്യപ്പെട്ടു. പ്രവാസികൾക്ക് പ്രയോജനം ലഭിക്കാത്ത ലോക കേരള സഭ, നോർക്ക ഓഫിസ് നവീകരണം എന്നീ പാഴ്ചെലവുകൾ ഒഴിവാക്കി പ്രവാസികൾക്ക് സാന്ത്വനം നൽകുന്ന ക്രിയാത്മക പദ്ധതികൾ ആവിഷ്കരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സലാല റീജനൽ കമ്മിറ്റിയുടെ ഓൺലൈൻ മീറ്റിങ് വർക്കിങ് പ്രസിഡൻറ് മോഹൻദാസ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റഫീഖ് പേരാവൂർ അധ്യക്ഷത വഹിച്ചു. ഡോ. നിസ്തർ, ബിനോയ്, ഹരി ഓച്ചിറ, ദീപക് മോഹൻദാസ് എന്നിവർ സംസാരിച്ചു. രാഹുൽ സ്വാഗതവും ഷജിൽ നന്ദിയും പറഞ്ഞു.
സലാല ഒ.െഎ.സി.സി റീജനൽ കമ്മിറ്റി പ്രഖ്യാപിച്ച അഞ്ച് സൗജന്യ വിമാന ടിക്കറ്റുകളിൽ മൂന്നാമത്തേത് വിതരണം ചെയ്തു. പത്തനംതിട്ട ചിറ്റാർ സ്വദേശിയുടെ കുടുംബത്തിനാണ് നൽകിയത്. ഒ.ഐ.സി.സി സലാല എക്സിക്യൂട്ടീവ് അംഗങ്ങളായ ജിജി കാസിം, അജി മാത്യു, ശ്യാം മോഹൻ എന്നിവരുടെ സാന്നിധ്യത്തിൽ ഒ.ഐ.സി.സി സലാല വർക്കിങ് പ്രസിഡൻറ് മോഹൻദാസും വനിത വിഭാഗം നേതാവ് ദീപാ ബെന്നിയും ചേർന്ന് ടിക്കറ്റ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.