മസ്കത്ത്: ഒ.ഐ.സി.സി റുസൈൽ ഏരിയ കമ്മിറ്റിയുടെ ഒന്നാം വാർഷികാഘോഷം ഒ.ഐ.സി.സി / ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെരീഫ്, ഒ.ഐ.സി.സി ഒമാൻ ദേശീയ പ്രസിഡന്റ് സജി ഔസേഫ്, സീനിയർ കോൺഗ്രസ് നേതാവ് എൻ.ഒ. ഉമ്മൻ തുടങ്ങിയവർ മുഖ്യാതിഥികളായി. റുസൈൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് അജ്മൽ കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കപ്പെടാൻ ഇന്ത്യൻ നാഷനൽ കോൺഗ്രസ് തിരിച്ചുവരേണ്ടതിന്റെ ആവശ്യകത വി.ടി. ബൽറാം ചൂണ്ടിക്കാട്ടി. ഒ.ഐ.സി.സി ഒമാൻ ബാലവേദിയുടെ ഉദ്ഘാടനവും ഗാല ഏരിയ കമ്മിറ്റി പുറത്തിറക്കുന്ന ഒ.ഐ.സി.സി 2024 കലണ്ടറിന്റെ ഔദ്യോഗിക പ്രകാശനവും ബി.ആർ.എം. ഷഫീർ നിർവഹിച്ചു.
പലവിധ പ്രതിസന്ധികളെയും തരണം ചെയ്ത് ഒ.ഐ.സി.സിയെ ഒമാനിലെ മുൻനിര സംഘടനയാക്കി മാറ്റുന്നതിൽ വിജയിക്കാൻ കഴിഞ്ഞു എന്നതിന്റെ സൂചനയാണ് റുസൈൽ അടക്കം വിവിധ റീജനൽ, ഏരിയ കമ്മിറ്റികളുടെ പരിപാടികളിൽ കാണുന്ന വമ്പിച്ച ജനപങ്കാളിത്തമെന്ന് ദേശീയ പ്രസിഡന്റ് സജി ഔസേഫ് പറഞ്ഞു.
സീനിയർ കോൺഗ്രസ് നേതാവ് എൻ. ഒ. ഉമ്മൻ സംസാരിച്ചു. കുട്ടികൾ അവതരിപ്പിച്ച കലാ നൃത്ത വിസ്മയങ്ങളും പ്രശസ്ത ഗായകരുടെ സംഗീതവിരുന്നും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പരിപാടിയോടനുബന്ധിച്ച് അൽ സലാമ പോളിക്ലിനിക് നടത്തിയ ഫ്രീ മെഡിക്കൽ ക്യാമ്പും ഒരുക്കിയിരുന്നു. ഒ.ഐ.സി.സി റുസൈൽ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് റഊഫ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ നാസിം ഉസ്മാൻ നന്ദിയും പറഞ്ഞു. ഏരിയ കമ്മിറ്റി രക്ഷാധികാരി സക്കീർ കഴക്കൂട്ടം, നേതാക്കളായ അബ്ദുല്ല പേരാമ്പ്ര, അബ്ദുൽ സത്താർ, ജലാൽ കരുനാഗപ്പള്ളി, സലിം ഓച്ചിറ, നാസർ കരുനാഗപ്പള്ളി, റഷീദ്, ഷഫീഖ്, റഹീം, സാദിഖ്, സാബു, യാസർ, ഒ.വി. സമീർ , ജാബി, മുജീബ്, സനൽ, ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.
എസ്. പി. നായർ, സലീം മുതുവമ്മേൽ, മാത്യു മെഴുവേലി, ബിന്ദു പാലക്കൽ, ബിനീഷ് മുരളി, സജി ചങ്ങനാശേരി, അഡ്വ. പ്രസാദ്, നിയാസ് ചെണ്ടയാട്, ബീന രാധാകൃഷ്ണൻ, അബ്ദുൽ കരീം, സന്തോഷ് പള്ളിക്കൻ, മറിയാമ്മ തോമസ്, അജോ കട്ടപ്പന, വിജയൻ തൃശൂർ, പ്രദീപ്, സിറാജ്, ഷൈനു മനക്കര, മണികണ്ഠൻ കോതോട്ട് തുടങ്ങി ദേശീയ കമ്മിറ്റി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.