മസ്കത്ത്: ഒമാനിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൊടുപുഴ കൊടുവേലിൽ സ്വദേശി അഖിൽ ജിയോർജിയോ മാത്യു (27) ആണ് മരിച്ചത്. മസ്കത്തിൽ നിന്ന് അഞ്ഞൂറ് കിലോ മീറ്ററിലധികം ദൂരെ സലാല റോഡിലെ ഹൈമയിൽ ചൊവ്വാഴ്ച രാവിലെ 11.30ഒാടെയാണ് അപകടം നടന്നത്.
മസ്കത്തിലെ അൽ അദ്റാക് കമ്പനിയിൽ ഇലക്ട്രിക്കൽ പ്രൊജക്ട് എഞ്ചിനീയറായിരുന്ന അഖിലും സഹപ്രവർത്തകനും ഹൈമക്കടുത്ത് നിമറിലെ കമ്പനിയുടെ പ്രൊജക്ട് സൈറ്റിലേക്ക് പോകവേയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ ഒന്നിലധികം തവണ കരണം മറിഞ്ഞു. കൂടെ ഉണ്ടായിരുന്ന ആയാൾക്ക് കാര്യമായ പരിക്കില്ല.
മരിച്ച നിലയിലാണ് അഖിലിനെ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 2015ലാണ് അഖിൽ മസ്കത്തിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.