ഒ​മാ​ൻ എ​യ​റി​െൻറ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത പ​ദ്ധ​തി​ക​ൾ​ക്ക്​ അ​റ​ബ്​ പു​ര​സ്​​കാ​രം 

മ​സ്​​ക​ത്ത്​: ദേശീയ വിമാനകമ്പനിയായ ഒമാൻ എയറി​​െൻറ സാമൂഹിക ഉത്തരവാദിത്ത പദ്ധതികൾക്ക്​ അറബ്​ലോകത്തി​​െൻറ അംഗീകാരം. അറബിക്​ ഒാർഗനൈസേഷൻ ഫോർ സോഷ്യൽ റെസ്​പോൺസിബിലിറ്റിയുടെ സ്വർണമെഡലാണ്​ ഒമാൻ എയറിന്​ ലഭിച്ചത്​. ഇൗജിപ്​തിലെ ശറമുശൈഖിലുള്ള സവോയി ​േഹാട്ടലിൽ നടന്ന പരിപാടിയിൽ ഒമാൻ എയർ പ്രതിനിധി അവാർഡ്​ ഏറ്റുവാങ്ങി. ഒമാൻ എയറി​​െൻറ സുസ്​ഥിര സാമൂഹിക ഉത്തരവാദിത്ത പദ്ധതികൾ മുൻനിർത്തിയാണ്​ അവാർഡ്​.

സ്​കൂൾ, കോളജ്​ വിദ്യാർഥികൾക്കായുള്ള വിവിധ പദ്ധതികൾ, ശാസ്​ത്രീയ ഗവേഷണം, പരിസ്​ഥിതി പ്രവർത്തനം, പ്രത്യേക പരിഗണനയർഹിക്കുന്നവർക്കും കുറഞ്ഞവരുമാനക്കാർക്കുമായുള്ള വിവിധ പദ്ധതികൾ തുടങ്ങിയവ ഒമാൻ എയർ നടപ്പാക്കിവരുന്നുണ്ട്​. ഒമാൻ എയറും സ്വദേശി സമൂഹവുമായുള്ള ബന്ധത്തെ ഇൗ പദ്ധതികൾ  ഗുണകരമായി ബാധിച്ചതായി അവാർഡ്​ കമ്മിറ്റി വിലയിരുത്തി. മറ്റു​ 12 കൂട്ടായ്​മകൾക്കും പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്​തു. 

Tags:    
News Summary - oman air-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.