ഒമാൻ എയറിെൻറ സാമൂഹിക ഉത്തരവാദിത്ത പദ്ധതികൾക്ക് അറബ് പുരസ്കാരം
text_fieldsമസ്കത്ത്: ദേശീയ വിമാനകമ്പനിയായ ഒമാൻ എയറിെൻറ സാമൂഹിക ഉത്തരവാദിത്ത പദ്ധതികൾക്ക് അറബ്ലോകത്തിെൻറ അംഗീകാരം. അറബിക് ഒാർഗനൈസേഷൻ ഫോർ സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ സ്വർണമെഡലാണ് ഒമാൻ എയറിന് ലഭിച്ചത്. ഇൗജിപ്തിലെ ശറമുശൈഖിലുള്ള സവോയി േഹാട്ടലിൽ നടന്ന പരിപാടിയിൽ ഒമാൻ എയർ പ്രതിനിധി അവാർഡ് ഏറ്റുവാങ്ങി. ഒമാൻ എയറിെൻറ സുസ്ഥിര സാമൂഹിക ഉത്തരവാദിത്ത പദ്ധതികൾ മുൻനിർത്തിയാണ് അവാർഡ്.
സ്കൂൾ, കോളജ് വിദ്യാർഥികൾക്കായുള്ള വിവിധ പദ്ധതികൾ, ശാസ്ത്രീയ ഗവേഷണം, പരിസ്ഥിതി പ്രവർത്തനം, പ്രത്യേക പരിഗണനയർഹിക്കുന്നവർക്കും കുറഞ്ഞവരുമാനക്കാർക്കുമായുള്ള വിവിധ പദ്ധതികൾ തുടങ്ങിയവ ഒമാൻ എയർ നടപ്പാക്കിവരുന്നുണ്ട്. ഒമാൻ എയറും സ്വദേശി സമൂഹവുമായുള്ള ബന്ധത്തെ ഇൗ പദ്ധതികൾ ഗുണകരമായി ബാധിച്ചതായി അവാർഡ് കമ്മിറ്റി വിലയിരുത്തി. മറ്റു 12 കൂട്ടായ്മകൾക്കും പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.