സലാല: ഒമാന്‍ എയര്‍ മാര്‍ച്ച് 27 മുതല്‍ സലാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കും. ദിവസവും രാത്രി ഒമാന്‍ സമയം 12.40 ന് സലാലയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 5.50 ന് കോഴിക്കോട് എത്തിച്ചേരും. രാവിലെ 6.40 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 8.40ന് സലാലയില്‍ തിരിച്ചത്തെും.
സലാലയില്‍ നിന്നുള്ള കോഴിക്കോട് സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ഒമാന്‍ എയര്‍ നേരത്തെ അറിയിച്ചിരുന്നതാണ്. സ്കൂള്‍ അവധിക്കാലമായ ജൂണ്‍, ജുലൈ മാസങ്ങളിലുള്‍പ്പടെ ഇപ്പോള്‍ ബുക്കിങ് ലഭ്യമാണ്. റിട്ടേണ്‍ ടിക്കറ്റിന് 128 റിയാലും വണ്‍വേക്ക് 80 റിയാലുമാണ് നിരക്ക്. 27ന് രാത്രിയാണ് ആദ്യ സര്‍വീസ്. മുപ്പത് കിലോ ലഗേജും 7 കിലോ ഹാന്‍ഡ് ബാഗുമാണ് ഒരു ടിക്കറ്റിന് അനുവദിക്കുക.
ഒമാന്‍ എയറിന്‍െറ പുതിയ നയമനുസരിച്ച് ലഗേജിന് മുപ്പത്കിലോ ഭാരമേ പാടുള്ളൂ. അധിക തുക നല്‍കി ഇരുപത് കിലോ വരെ അധിക ലഗേജ് കൂടി കൊണ്ടുപോകാം. അധിക ലഗേജില്‍ ഒരു കിലോയായാലും ഇരുപത് കിലോയാലും ഒരേ തുക നല്‍കേണ്ടി വരും.
നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് സലാലയില്‍ നിന്ന് നേരിട്ട് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്. ഒമാന്‍ എയറിന്‍െറ വരവ് മുഴുവന്‍ മലയാളികളേയും വിശേഷിച്ച് മലബാര്‍ മേഖലയിലെ യാത്രക്കാരെ സന്തോഷത്തിലാക്കിയിട്ടുണ്ട്. സലാലയില്‍ നിന്ന് മലബാറിലേക്കുള്ള യാത്രാക്ളേശത്തിന് ഇതോടെ കാര്യമായ ആശ്വാസ്യമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.