ഒമാനിലേക്ക്​ വരുന്ന യാത്രക്കാരുടെ രജിസ്​ട്രേഷൻ എങ്ങനെ? വിശദ വിവരങ്ങൾ അറിയാം

മസ്​കത്ത്​: ഒക്​ടോബർ ഒന്നുമുതൽ ഒമാനിലേക്ക്​ വരുന്ന യാത്രക്കാർക്കായുള്ള വിശദമായ മാർഗ നിർദേശങ്ങൾ ഒമാൻ വിമാനത്താവള കമ്പനി പുറത്തുവിട്ടു. കോവിഡ്​ പശ്​ചാത്തലത്തിൽ രാജ്യത്തേക്ക്​ വരുന്ന വിദേശികൾക്ക്​ രജിസ്​ട്രേഷൻ അടക്കം നടപടിക്രമങ്ങൾ ആവശ്യമാണ്​. ഇതുമായി ബന്ധപ്പെട്ട്​ ആശയകുഴപ്പങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ്​ മന്ത്രാലയത്തി​െൻറ വിശദീകരണം. വിമാനത്താവള കമ്പനിയും ആരോഗ്യ മന്ത്രാലയം കരാർ നൽകിയിരിക്കുന്ന ഇ-മുഷ്​രിഫ്​ കമ്പനിയും ചേർന്നാണ്​ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഒരുക്കിയിരിക്കുന്നത്​. 15 വയസിൽ താഴെയുള്ളവരെ രജിസ്​ട്രേഷനിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.


യാത്രക്ക്​ മുമ്പ്​ https://covid19.moh.gov.om/#/traveler-reg എന്ന വെബ്​സൈറ്റ്​ വഴി രജിസ്​ട്രേഷൻ നടപടികൾ നടത്തുന്നതാണ്​ അഭികാമ്യമെന്ന്​ അധികൃതർ അറിയിച്ചു. സൈറ്റി​െൻറ ഹോംപേജിൽ നിങ്ങളുടെ ടെലിഫോൺ നമ്പർ അല്ലെങ്കിൽ ഇമെയിൽ വിലാസം നൽകുക. ഫോണിൽ/ ഇമെയിലിൽ ലഭിച്ച ഒ.ടി.പി എൻറർ ചെയ്​ത്​ രജിസ്​ട്രേഷൻ കൺഫേം ചെയ്യുക. തുടർന്ന്​ ട്രാവലർ രജിസ്​ട്രേഷൻ ഫോറം (ടി.ആർ.എഫ്​) ലഭിക്കും. ഇതിൽ യാത്രക്കാര​െൻറ വിവരങ്ങൾ നൽകണം. പേര്​, സിവിൽ ​െഎ.ഡി, പാസ്​പോർട്ട്​ നമ്പർ, ഏത്​ തരം വിസയാണ്​, ഒമാനിലെ താമസം എവിടെയാണ്​, യാത്രാ തീയതി, ഇൻഷൂറൻസ്​ തുടങ്ങിയവയുടെ വിശദ വിവരങ്ങൾ ഇതിൽ നൽകണം. 200 കെ.ബിയിൽ താഴെയുള്ള ഫോ​േട്ടായും അറ്റാച്ച്​ ചെയ്യണം. ട്രാവലർ രജിസ്​ട്രേഷൻ ഫീസായി 25 റിയാൽ ഇലക്​ട്രോണിക്​ രീതിയിൽ അടക്കുകയാണ്​ അടുത്തതായി ചെയ്യേണ്ടത്​. ഇങ്ങനെ അടക്കാത്തവർക്ക്​ വിമാനത്താവളത്തിൽ അടക്കാൻ സൗകര്യമുണ്ടാകും. തുടർന്ന്​ ടി.ആർ.എഫ് സേവ്​ ചെയ്​ത ശേഷം പ്രിൻറ്​ എടുക്കണം. അടുത്തതായി Tarassud+ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ്​ ചെയ്യണം. ഇത്​ ആൻഡ്രോയിഡ്​ പ്ലേ സ്​റ്റോറിലുംആപ്പ്​ സ്​റ്റോറിലും ലഭ്യമാണ്​. ഏഴ്​ ദിവസത്തിൽ കൂടുതൽ ഒമാനിൽ തങ്ങുന്നവരാണെങ്കിൽ ആൻഡ്രോയിഡ്​ പ്ലേ സ്​റ്റോറിലും ആപ്പ്​ സ്​റ്റോറിലും ലഭ്യമായ HMushrif എന്ന ആപ്പും ഡൗൺലോഡ്​ ചെയ്യണം.


വിമാനത്താവളത്തിൽ വന്നിറങ്ങു​േമ്പാൾ ഒാൺലൈൻ രജിസ്​ട്രേഷൻ നടത്താത്തവരും, രജിസ്​ട്രേഷൻ ഫോം ഫീസ്​ അടക്കാത്തവരും കോവിഡ്​ രജിസ്​ട്രേഷൻ കൗണ്ടറിലെത്തി നടപടികൾ പൂർത്തീകരിക്കണം. ഫോണിൽ എയർപോർട്ട്​ വൈഫൈ കണക്​ട്​ ചെയ്​തോ അല്ലെങ്കിൽ ഇതിനായി തയാറാക്കിയിട്ടുള്ള ഒമാൻടെൽ കിയോസ്​കുകൾ വഴിയോ രജിസ്​ട്രേഷൻ പൂർത്തീകരിക്കാം. അടുത്തതായി ഇമിഗ്രേഷൻ കൗണ്ടറിലെത്തി രജിസ്​ട്രേഷൻ പൂർത്തീകരിച്ചതി​െൻറ ഫോറം നൽകണം. പി.സി.ആർ പരിശോധനയാണ്​ അടുത്തതായി നടക്കുക. ഏഴ്​ദിവസത്തിൽ കൂടുതൽ തങ്ങുന്നവർക്ക്​ HMushrif എന്ന ആപ്പിൽ പെയർ ചെയ്​തിട്ടുള്ള ബ്രേസ്​ലെറ്റ്​ നൽകും. താമസ സ്​ഥലത്ത്​ 14 ദിവസമാണ്​ ഇവർക്ക്​ ക്വാറ​ൈൻറൻ. ബ്രേസ്​ലെറ്റ്​ ധരിക്കുകയും മൊബൈൽ ആപ്പ്​ ഡൗൺലോഡ്​ ചെയ്​തിട്ടുള്ള ഫോൺ 14 ദിവസവും കൈവശം ഉണ്ടാവുകയും വേണം. അല്ലാത്ത പക്ഷം പിഴയടക്കം നിയമ നടപടികൾക്ക്​ വിധേയരാകേണ്ടിവരും. ക്വാറ​ൈൻറൻ കാലയളവിൽ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടാകുന്നവർ തറാസുദ്​ പ്ലസ്​ ആപ്പിലെ മെഡിക്കൽ സ്​കൗട്ട്​ ​െഎക്കണിൽ ക്ലിക്ക്​ ചെയ്​ത്​ ആരോഗ്യവകുപ്പ്​ ഉദ്യോഗസ്​ഥരെ അറിയിക്കാവുന്നതാണ്​. അടിയന്തിര സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയത്തി​െൻറ ഹോട്ട്​ലൈൻ നമ്പറുകളായ +968 2444 1998, +968 2444 1999 എന്നിവയിലും ബന്ധപ്പെടാവുന്നതാണ്​. 14 ദിവസത്തെ ക്വാറ​ൈൻറൻ കഴിഞ്ഞാൽ ബ്രേസ്​ലെറ്റ്​ ഉൗരുന്നതിനായി ഏറ്റവും അടുത്ത മെഡിക്കൽ സെൻററിൽ പോകണം. HMushrif എന്ന ആപ്പിലെ സെറ്റിങ്​സിൽ പോയി ഹെൽപ്​ മെനുവിൽ മെഡിക്കൽ സെൻറർ ലൊക്കേറ്റർ എന്ന ഒാപ്​ഷൻ ഉണ്ടാകും. ബ്രേസ്​ലെറ്റ്​ സ്വയം അഴിക്കാൻ നോക്കരുതെന്നും അധികൃതർ അറിയിച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT