മസ്കത്ത്: സൗദി അറേബ്യയിലെ (കെ.എസ്.എ) റോയൽ ലാൻഡ് ഫോഴ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഫഹദ് ബിൻ അബ്ദുല്ല അൽ മുതൈറി റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനിയുമായി കൂടിക്കാഴ്ച നടത്തി. റോയൽ ലാൻഡ് ഫോഴ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറലിനും ഊഷ്മളസ്വീകരണമാണ് നൽകിയത്. കൂടിക്കാഴ്ചയിൽ ഒമാനും സൗദി അറേബ്യയും തമ്മിലുള്ള സഹകരണമേഖലകളും പരസ്പര താൽപര്യമുള്ള നിരവധികാര്യങ്ങളും ഇരുവരും ചർച്ച ചെയ്തു. യോഗത്തിൽ ഒമാൻ റോയൽ ആർമി (ആർ.എ. ഒ) കമാൻഡർ പങ്കെടുത്തു.
റോയൽ ആർമി ഓഫ് ഒമാൻ (ആർ.എ.ഒ) കമാൻഡർ മേജർ ജനറൽ മതാർ ബിൻ സലീം അൽ ബലൂഷിയും ലെഫ്റ്റനന്റ് ജനറൽ അൽ മുതൈറിന് സ്വീകരണം നൽകി. കൂടിക്കാഴ്ചയിൽ ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറുകയും പരസ്പര താൽപര്യമുള്ള നിരവധി സൈനികകാര്യങ്ങൾ ചർച്ച നടത്തുകയും ചെയ്തു. യോഗത്തിൽ നിരവധി മുതിർന്ന ആർ.എ.ഒ ഉദ്യോഗസ്ഥരും മസ്കത്തിലെ സൗദി എംബസിയിലെ മിലിട്ടറി അറ്റാഷെയും പങ്കെടുത്തു. ലെഫ്റ്റനന്റ് ജനറൽ അൽ മുതൈറും സംഘവും ബൈത്ത് അൽ ഫലജ് കോട്ടയിലെ സുൽത്താൻ ആംഡ് ഫോഴ്സ് (എസ്.എ.എഫ്) മ്യൂസിയവും സന്ദർശിച്ചു. മ്യൂസിയത്തിലെത്തിയ അവരെ എസ്.എ.എഫ് കമാൻഡിലെ മിലിട്ടറി പ്രോട്ടോക്കോളുകളുടെ തലവൻ സ്വാഗതംചെയ്തു. മാരിടൈം സെക്യൂരിറ്റി സെന്ററിലെത്തിയ (എം.എസ്.സി) ലെഫ്റ്റനന്റ് ജനറൽ അൽ മുതൈറിനെയും സംഘത്തേയും എം.എസ്.സി മേധാവി കമ്മഡോർ ആദിൽ ബിൻ ഹമൂദ് അൽ ബുസൈദി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.