ഒമാനിൽ കോവിഡ്​ മരണം ആയിരമായി

മസ്​കത്ത്​: ​ഒമാനിൽ കോവിഡ്​ ബാധിച്ച്​ പത്തുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ ആയിരമായി. മരണപ്പെട്ടവരിൽ 743 പേർ സ്വദേശികളും 257 പേർ പ്രവാസികളുമാണ്​. സൗദി അറേബ്യക്ക്​ ശേഷം ആയിരം കോവിഡ്​ മരണം റിപ്പോർട്ട്​ ചെയ്യപ്പെടുന്ന അടുത്ത രാജ്യമാണ്​ ഒമാൻ. മാർച്ച്​ 31നാണ്​ ഒമാനിൽ ആദ്യ കോവിഡ്​ മരണം റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​. മത്രയിൽ വ്യാപാരിയായ 72കാരനായ സ്വദേശിയാണ്​ മരണപ്പെട്ടത്​. ഏപ്രിൽ നാലിന്​ ഒരു സ്വദേശിയും ഏപ്രിൽ പത്തിന്​ ഒരു വിദേശിയും മരണപ്പെട്ടു. മരണപ്പെട്ട സ്വദേശികളിൽ കുടുതൽ പേരും 70നും 79നുമിടയിൽ പ്രായമുള്ളവരാണ്​. പ്രവാസികളിൽ 40നും 49നുമിടയിൽ പ്രായമുള്ളവരാണ്​ കൂടുതൽ പേരും മരണപ്പെട്ടതെന്ന്​ കണക്കുകൾ പറയുന്നു.


817 പേർക്ക്​ കൂടി പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. 103465 പേരാണ്​ ഇതുവരെ രോഗബാധിതരായത്​. 54 പേർ കൂടി രോഗ മുക്​തരായി. രോഗം ഭേദമായവരുടെ എണ്ണം ഇതോടെ 91329 ആയി. 57 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 554 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 211 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. മസ്​കത്ത്​ ഗവർണറേറ്റിലാണ്​ ഇന്നും കൂടുതൽ രോഗികൾ. 302 പേർക്കാണ്​ ഇവിടെ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. വിലായത്ത്​ തലത്തിലെ കണക്കെടുക്കു​േമ്പാൾ 107 പുതിയ രോഗികളുള്ള സലാലയാണ്​ മുന്നിൽ.


മസ്​കത്ത്​ ഗവർണറേറ്റിൽ 89 പുതിയ രോഗികളുള്ള സീബാണ്​ മുന്നിൽ. മസ്​കത്ത്​-81, ബോഷർ-77, മത്ര-34, അമിറാത്ത്​-18, ഖുറിയാത്ത്​ -മൂന്ന്​ എന്നിങ്ങനെയാണ്​ മസ്​കത്തിൽ മറ്റിടങ്ങളിലെ രോഗബാധിതരുടെ എണ്ണം. രണ്ടാമതുള്ള ദോഫാറിലെ 117 രോഗികളിൽ 107 പേരും സലാലയിലാണ്​. മിർബാത്തിൽ മൂന്ന്​ പേർക്കും ഷാലിം, തുംറൈത്ത്​, സദാ എന്നിവിടങ്ങളിൽ രണ്ട്​ പേർക്ക്​ വീതവും മസ്​യൂനയിൽ ഒരാൾക്കും അസുഖം സ്​ഥിരീകരിച്ചിട്ടുണ്ട്​. വടക്കൻ ബാത്തിനയിൽ 105 പേർക്കാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതിൽ 75 പേരും സുഹാറിലാണ്​. ഷിനാസ്​-എട്ട്​, സഹം-ഏഴ്​, സുവൈഖ്​-ആറ്​, ലിവ-അഞ്ച്​, ഖാബൂറ-നാല്​ എന്നിങ്ങനെയാണ്​ മറ്റിടങ്ങളിലെ രോഗികൾ. അടുത്ത സ്​ഥാനത്തുള്ള ദാഹിറയിൽ 82 പേർക്കാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതിൽ 78 പേരും ഇബ്രിയിലാണ്​. ദാഖിലിയയിലെ 70 പേരിൽ 34 പേരും നിസ്​വയിലാണ്​. അൽ ഹംറയിലുംആദമിലും ഏഴ്​ വീതം രോഗികളുണ്ട്​. തെക്കൻ ബാത്തിന-69, തെക്കൻ ശർഖിയ-28, വടക്കൻ ശർഖിയ -26, ബുറൈമി-എട്ട്​, മുസന്ദം-അഞ്ച്​, അൽ വുസ്​ത-അഞ്ച്​ എന്നിങ്ങനെയാണ്​ മറ്റ്​ ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT