മസ്കത്ത്: ഒമാനിൽ 209 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മാസങ്ങളുടെ ഇടവേളക്കുശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം 200 കടക്കുന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,33,253 ആയി. 72 പേർകൂടി രോഗമുക്തരായി. 1,26,334 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. ഒരാൾകൂടി മരണപ്പെട്ടതോടെ മരണസംഖ്യ 1522 ആയി ഉയർന്നു.
ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തുന്നുണ്ട്. 16 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 92 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 31 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 139 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. മസ്കത്ത്-41, സീബ്-40, മത്ര-28, ബോഷർ-25, അമിറാത്ത്-നാല്, ഖുറിയാത്ത്-ഒന്ന് എന്നിങ്ങനെയാണ് വിലായത്തുകളിലെ രോഗികളുടെ എണ്ണം.
വടക്കൻ ബാത്തിന-21, ദാഖിലിയ-13, തെക്കൻ ബാത്തിന-11, വടക്കൻ ശർഖിയ-ഏഴ്, തെക്കൻ ശർഖിയ-നാല്, ദോഫാർ-നാല്, ദാഹിറ-നാല്, ബുറൈമി-മൂന്ന്, മുസന്ദം-രണ്ട്, അൽ വുസ്ത-ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.