മസ്കത്ത്: ഒമാനിലെ കോവിഡ് മരണ സംഖ്യയും പ്രതിദിന രോഗികളുടെ എണ്ണവും കുത്തനെ ഉയരുന്നു. 11 പേർ കൂടി മരണപ്പെട്ടതായി ആരോഗ്യ വകുപ്പ് ബുധനാഴ്ച അറിയിച്ചു. കഴിഞ്ഞ നാലുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കാണിത്. ഇതോടെ മൊത്തം മരണസംഖ്യ 1644 ആയി. ഇതിൽ 1184 പേർ സ്വദേശികളും 460 പേർ വിദേശികളുമാണ്.
കഴിഞ്ഞ ആറ് ദിവസത്തിനിടെ 22 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ നവംബർ 16ന് റിപ്പോർട്ട് ചെയ്ത 12 മരണമാണ് ഇതുവരെ ഉണ്ടായ ഏറ്റവും ഉയർന്ന മരണസംഖ്യ. 741 പേരാണ് പുതുതായി രോഗബാധിതരായത്. മൊത്തം രോഗികളുടെ എണ്ണം ഇതോടെ 153,105 ആയി. 374 പേർക്ക് രോഗം ഭേദമായി. 1,40,220 പേരാണ് ഇതുവരെ രോഗമുക്തരായത്. 68 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 373 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 116 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
പുതിയ രോഗികളിൽ ബഹുഭൂരിപക്ഷവും മസ്കത്ത് ഗവർണറേറ്റിൽ തന്നെയാണ്. മസ്കത്തിലെ 359 പേരിൽ 145 പേരും സീബ് വിലായത്തിലാണുള്ളത്. മസ്കത്ത്-74, ബോഷർ-69, മത്ര-42, അമിറാത്ത്-23, ഖുറിയാത്ത്-ആറ് എന്നിങ്ങനെയാണ് മസ്കത്തിലെ വിവിധ വിലായത്തുകളിലെ രോഗികളുടെ എണ്ണം. 80 രോഗികളുള്ള വടക്കൻ ബാത്തിന രണ്ടാമതും 70 പേരുള്ള ദോഫാർ മൂന്നാമതുമാണ്.
തെക്കൻ ബാത്തിന-61, ദാഖിലിയ-48, ദാഹിറ-41, വടക്കൻ ശർഖിയ-39, ബുറൈമി-22, തെക്കൻ ശർഖിയ-14, അൽ വുസ്ത-ആറ്, മുസന്ദം- ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.കോവിഡ് വാക്സിനേഷനും തുടരുകയാണ്. 4458 പേർ കൂടി വാക്സിൻ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് ബുധനാഴ്ച അറിയിച്ചു. ഇതോടെ മൊത്തം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 1,10,179 ആയി.ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം ഉയരുന്നത് ആരോഗ്യ മേഖലയെ കാര്യമായ പ്രതിസന്ധിയിലാണ് ആഴ്ത്തിയിരിക്കുന്നത്.
രോഗ വ്യാപനവും മരണവും ഉയരുന്ന പക്ഷം രാത്രികാല കർഫ്യൂ പോലുള്ള കർശന നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ട്.രോഗബാധ ഉയരുന്ന പക്ഷം കർശന നടപടികൾ ആേലാചിക്കേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
വാണിജ്യ സ്ഥാപനങ്ങൾ രാത്രി എട്ട് മുതൽ അടച്ചിടണമെന്ന നിയമം പ്രാബല്യത്തിലുണ്ട്. നിയന്ത്രണത്തിെൻറ പശ്ചാത്തലത്തിലും രോഗബാധ ഉയരാൻ കാരണം കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കുന്നതിലെ വിമുഖതയാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.വിലക്ക് നിലനിൽക്കുന്നുണ്ടെങ്കിലും സ്വദേശികളും വിദേശികളും വീടുകളിലും ഫാമുകളിലും കളിസ്ഥലങ്ങളിലും റോഡരികുകളിലുമെല്ലാം ഇപ്പോഴും കൂട്ടം കൂടുന്നുണ്ട്. രോഗവ്യാപനം ഉയരുന്നതിനുള്ള പ്രധാന കാരണം ഇതാണ്.
കഴിഞ്ഞ ഒരുമാസത്തിനിടെ ആശുപത്രിയില പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിൽ 112 ശതമാനത്തിെൻറയും െഎ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിൽ 77.9 ശതമാനത്തിെൻറയും വർധനവാണ് ഉണ്ടായത്. പ്രതിദിന രോഗികളുടെ എണ്ണത്തിലാകെട്ട 181 ശതമാനത്തിലധികം വർധനവുമാണ് ഉണ്ടായത്.വൈകുന്നേരങ്ങളിൽ കടകൾ അടക്കുന്നതിന് മുമ്പ് വ്യാപാര സ്ഥാപനങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതും രോഗവ്യാപനത്തിന് കാരണമാകുന്നതായും ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.