മസ്കത്ത്: ഒമാനിലെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 1117 പേർകൂടി പുതുതായി രോഗബാധിതരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,64,274 പേരാണ് ഇതുവരെ രോഗബാധിതരായത്.862 പേർക്കുകൂടി രോഗം ഭേദമായി. 1,47,539 രോണ് ഇതുവരെ രോഗമുക്തരായത്. 10 പേർകൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1722 ആയി. കഴിഞ്ഞ വ്യാഴാഴ്ച മുതൽ പ്രതിദിനം ശരാശരി 10 പേർ വീതം മരിക്കുന്നുണ്ട്. 98 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 606 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 189 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
കോവിഡ് വാക്സിൻ നൽകിയവരുടെ എണ്ണം ഒന്നരലക്ഷം പിന്നിട്ടതായും ആരോഗ്യവകുപ്പ് അറിയിച്ചു. മൊത്തം 1,52,036 പേർക്കാണ് വാക്സിൻ നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2559 പേർക്ക് വാക്സിൻ നൽകിയതായും ആരോഗ്യ വകുപ്പ് തിങ്കളാഴ്ച അറിയിച്ചു. മസ്കത്ത് ഗവർണറേറ്റിലാണ് കൂടുതൽ പേർക്ക് വാക്സിൻ നൽകിയത്-35,567 പേർ. രണ്ടാമതുള്ള വടക്കൻ ബാത്തിനയിൽ 17,620 പേർക്കും മൂന്നാമതുള്ള ദാഖിലിയയിൽ 14,015 പേർക്കും വാക്സിൻ നൽകി.
കൂടുതൽ വാക്സിൻ എത്തിക്കുന്നതിനുള്ള ശ്രമങ്ങളും ഒമാൻ നടത്തിവരുകയാണ്. അന്താരാഷ്ട്ര വാക്സിൻ ഫെഡറേഷനുമായുള്ള (ഗാവി) ധാരണപ്രകാരമുള്ള ആദ്യ ബാച്ച് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ കഴിഞ്ഞ ശനിയാഴ്ച ഒമാനിൽ എത്തിയിരുന്നു. ഒരു ദശലക്ഷം ഡോസ് വാക്സിനാണ് അന്താരാഷ്ട്ര വാക്സിൻ ഫെഡറേഷനിൽ ബുക്ക് ചെയ്തിട്ടുള്ളത്.കൂടുതൽ വാക്സിൻ ലഭ്യമാക്കുന്നതിെൻറ ഭാഗമായി ഇന്ത്യ, ദക്ഷിണ കൊറിയ, റഷ്യൻ അംബാസഡർമാരുമായി ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.