ഒമാനിൽ കോവിഡ്​ രോഗ മുക്​തി നിരക്ക്​ 93.5 ശതമാനം

മസ്​കത്ത്​: ഒമാനിൽ കോവിഡ്​ രോഗമുക്​തി നിരക്ക്​ 93.5 ശതമാനമായി. ചൊവ്വാഴ്​ച 596 പേർക്ക്​ കൂടി രോഗം ഭേദമായതോടെയാണിത്​. രോഗമുക്​തരായവരുടെ ആകെ എണ്ണം 76720 ആണ്​. 263 പേർക്കാണ്​ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 82050 ആയി. ഇതിൽ 50376 പേരും സ്വദേശികളാണ്​. 12 പേർ കൂടി മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 533 ആയി. മണപ്പെട്ടവരിൽ 356 പേരും സ്വദേശികളാണ്​. 48 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 458 പേരാണ്​ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 164 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.