നൂറ്​ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ ഒമാൻ വിസയില്ലാതെ പ്രവേശനം അനുവദിക്കും


മസ്​കത്ത്​: നൂറ്​ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ ഒമാനിൽ വിസയില്ലാതെ പ്രവേശനം അനുവദിക്കും. ധനകാര്യ മന്ത്രാലയം തിങ്കളാഴ്​ച പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ്​ ഇക്കാര്യം അറിയിച്ചത്​.


ടൂറിസം മേഖലക്ക്​ കരുത്ത്​ പകരുന്നതിന്​ ഒപ്പം വിദേശ ടൂറിസ്​റ്റുകളെ രാജ്യത്തേക്ക്​ ആകർഷിക്കുന്നതി​െൻറ കൂടി ഭാഗമായാണ്​ വിസാ രഹിത പ്രവേശനം അനുവദിക്കാനുള്ള തീരുമാനമെന്ന്​ ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവഴി ദേശീയ സമ്പദ്​ഘടനയിൽ ടൂറിസം മേഖലയുടെ വിഹിതം ഉയർത്താൻ സാധിക്കും. ഉയർന്ന വരുമാനക്കാരിൽ നിന്ന്​ നികുതി ഇൗടാക്കുമെന്നതാണ്​ മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. 2022 മുതലാണ്​ വരുമാന നികുതി ഇൗടാക്കുക. ഇൗ നികുതി ഏതൊക്കെ രീതിയിൽ, ആരിൽ നിന്നൊക്കെ ഇൗടാക്കണമെന്നതടക്കം വിഷയങ്ങൾ പഠന വിധേയമാക്കി വരുകയാണ്​.


2020-24 വർഷത്തേക്കുള്ള ധനസന്തുലന പദ്ധതിക്ക്​ സുൽത്താൻ നേരത്തേ അംഗീകാരം നൽകിയിരുന്നു. സുസ്​ഥിര നിലവാരത്തിലുള്ള ധനസന്തുലനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ 2024ഒാടെ 12.1 ശതകോടി റിയാലി​െൻറ വരുമാനവും 12.6 ശതകോടി റിയാലി​െൻറ ചെലവുമാണ്​ ലക്ഷ്യമിടുന്നത്​.


സാമ്പത്തിക വളർച്ച, വരുമാന വൈവിധ്യവത്​കരണം, ചെലവഴിക്കലി​െൻറ കാര്യക്ഷമത വർധിപ്പിക്കൽ, സാമൂഹിക സുരക്ഷാ സംവിധാനം ശക്​തമാക്കൽ തുടങ്ങിയ കാര്യങ്ങളിലൂന്നിയാണ്​ പദ്ധതിക്ക്​ രൂപം നൽകിയിരിക്കുന്നത്​. സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതി​െൻറ ഭാഗമായി റിയൽ എസ്​റ്റേറ്റ്​ മേഖലയുടെ പുനരുജ്ജീവനം, സർക്കാർ ഫീസുകളുടെ പുനർ നിർണയം, തൊഴിൽ വിപണിയുടെ പരിഷ്​കരണം, വിദേശ നിക്ഷേപം ആകർഷിക്കൽ തുടങ്ങിയ പദ്ധതികൾ നടപ്പാക്കും.


വരുമാന വൈവിധ്യവത്​കരണത്തി​െൻറ ഭാഗമായി നിക്ഷേപ ഏജൻസി സ്​ഥാപിക്കൽ, നികുതി ശേഖരണം ശക്​തമാക്കൽ, മൂല്ല്യ വർധിത നികുതി തുടങ്ങിയവയാണ്​ നടപ്പാക്കുക. സർക്കാർ മേഖലയിലെ ചെലവഴിക്കലി​െൻറ കാര്യക്ഷമത വർധിപ്പിക്കുന്നതി​െൻറ വിവിധ വകുപ്പുകളുടെ പ്രവർത്തന ചെലവ്​ ഏകീകരിക്കുന്നതടക്കം നടപടികൾ കൈകൊള്ളും. ധനകാര്യ പരിഷ്​കരണങ്ങൾ നിശ്​ചിത വരുമാനക്കാരെ ബാധിക്കാതിരിക്കാൻ സമഗ്രമായ സാമൂഹിക സുരക്ഷാ സംവിധാനവും നടപ്പിലാക്കും. പദ്ധതിയിലെ നിക്ഷേപ ഏജൻസി സ്​ഥാപിക്കൽ അടക്കം പദ്ധതികൾ ഒമാൻ ഇതിനകം നടപ്പിലാക്കി കഴിഞ്ഞു. മറ്റുപദ്ധതികൾ മുൻഗണനാ അടിസ്​ഥാനത്തിൽ നടപ്പിലാക്കും.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT