ഒമാൻ മുൻ ഭവന മന്ത്രി സയ്യിദ് അബ്ദുല്ല അൽ ബുസൈദി നിര്യാതനായി

മസ്കത്ത്​: ഒമാൻ മുൻ ഭവന മന്ത്രി സയ്യിദ് അബ്ദുല്ല ഹമദ് സഈദ്​ അൽ ബുസൈദി നിര്യാതനായി. സ്റ്റേറ്റ് ഓഡിറ്റ് സ്ഥാപനത്തിന്‍റെ മുൻ ചെയർമാൻ കൂടിയായ അൽ ബുസൈദി 2011ൽ വിരമിക്കുന്നതുവരെ 38 വർഷത്തിലേറെയായി സർക്കാറിന്‍റെ വിവിധ ഉന്നത സ്ഥാനങ്ങൾ വഹിച്ചു. 1986ൽ ആണ്​ ഭവന മന്ത്രിയായി നിയമിതനാകുന്നത്​. തുനീഷ്യ, ഈജിപ്ത്, സൈപ്രസ് എന്നിവിടങ്ങളിലെ ഒമാന്‍റെ സ്ഥാനപതിയായും സേവനം അനുഷ്​ഠിച്ചിട്ടുണ്ട്​. നിരവധി അന്താരാഷ്ട്ര കോൺഫറൻസുകളിൽ സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച സയ്യിദ് അബ്ദുല്ല ഇതര രാജ്യങ്ങളുമായി സുൽത്താനേറ്റിന്‍റെ ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.

Tags:    
News Summary - Oman former minister passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.