ആശുപത്രികൾ നിറയുന്നു, തീവ്ര പരിചരണ വിഭാഗവും-ഒമാൻ ആരോഗ്യ മന്ത്രി

മസ്​കത്ത്​: കോവിഡ്​ രോഗികളുടെ ഉയർന്നതോടെ രാജ്യത്തെ ആശുപത്രികൾ പരമാവധി ശേഷിയിലേക്ക്​ അടുക്കുകയാണെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി. തീവ്ര പരിചരണ വിഭാഗങ്ങളും നിറഞ്ഞുവരുകയാണ്​. വെല്ലുവിളിയുയയർത്തുന്ന നിലവിലെ സാഹചര്യത്തിൽ ജാഗ്രത അനിവാര്യമാണെന്ന്​ കോവിഡ്​ ഫീൽഡ്​ ആശുപത്രിയുടെ ഉദ്​ഘാടന ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കവേ മന്ത്രി പറഞ്ഞു. സാമൂഹിക അകലമടക്കം പ്രതിരോധ നടപടികൾ പാലിക്കുന്നതിൽ പലരും വിമുഖത പുലർത്തുകയാണ്​. രോഗികളുടെ എണ്ണം വർധിക്കാൻ ഇതാണ്​ കാരണമെന്നും അൽ സഇൗദി പറഞ്ഞു.


സാമ്പത്തിക മേഖല ചലിക്കുന്നതിന്​ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾക്ക്​ അനുമതി നൽ​േകണ്ടത്​ അത്യാവശ്യമാണ്​. എന്നാൽ ഇത്​ മുൻകരുതൽ നടപടികളില്ലാതെ അശ്രദ്ധമായി പ്രവർത്തിക്കുന്നതിനുള്ള അനുമതിയല്ല. ഒമാനിലെ മൊത്തം രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഞായറാഴ്​ച തീവ്ര പരിചരണ വിഭാഗത്തിൽ 210 രോഗികളാണ്​ ഉണ്ടായിരുന്നത്​. ഒമാ​െൻറ ചരിത്രത്തിൽ ആദ്യമായാണ്​ ഇത്തരം സാഹചര്യം. മൂന്ന്​ ദിവസത്തിനിടെ 45 മരണമാണ്​ സംഭവിച്ചതെന്നും അശ്രദ്ധയോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ്​ ഇതെന്നും മന്ത്രി പറഞ്ഞു​. തീവ്ര പരിചരണ വിഭാഗത്തിലേക്ക്​ കൂടുതൽ നഴ്​സുമാരെയും ഡോക്​ടർമാരെയും റിക്രൂട്ട്​ ചെയ്​തിട്ടുണ്ട്​. ആവശ്യമെങ്കിൽ ഫീൽഡ്​ ആശുപത്രിയോട്​ ചേർന്ന്​ തീവ്ര പരിചരണ വിഭാഗം ആരംഭിക്കുന്നതും പരിഗണിക്കുമെന്ന്​ മന്ത്രി കൂട്ടിച്ചേർത്തു.


കോവിഡ്​ വാക്​സിൻ ലഭ്യതയെ യാഥാർഥ്യ ബോധത്തോടെ സമീപിക്കേണ്ടതുണ്ടെന്നും ഡോ. അൽ സഇൗദി പറഞ്ഞു. ഫലപ്രാപ്​തി ഉറപ്പുനൽകുന്ന മരുന്ന്​ ലഭിക്കാൻ സമയമെടുക്കും. നിരവധി കമ്പനികളുടെ വാക്​സിൻ പരീക്ഷണം മൂന്നാം ഘട്ടത്തിലെത്തി നിൽക്കുന്നുണ്ട്​. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ അവസാനത്തേതാണ്​ ഇത്​. ഇത്തരം കമ്പനികളുമായി മന്ത്രാലയം ബന്ധപ്പെട്ട്​ വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വാക്​സി​െൻറ വാണിജ്യ ഉത്​പാദനം സംബന്ധിച്ച്​ നിശ്​ചിത തീയതി ഇപ്പോൾ പറയുവാൻ കഴിയില്ല. പരീക്ഷണങ്ങൾ സംബന്ധിച്ച വാർത്തകളാണ്​ ഇപ്പോൾ പരക്കുന്നത്​. അന്താരാഷ്​ട്ര തലത്തിൽ സുരക്ഷയും പ്രവർത്തനക്ഷമതയും അംഗീകരിച്ച മരുന്നുകൾ മാത്രമാണ്​ ഒമാൻ ഉപയോഗിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. എല്ലാവരും സ്വന്തം ആരോഗ്യവും കുടുംബത്തി​െൻറയും സമൂഹത്തി​െൻറയും ആരോഗ്യവും പരിരക്ഷിക്കാൻ പ്രതിബദ്ധത പുലർത്തണം. യുവാക്കൾ രോഗം സംബന്ധിച്ച ബോധവത്​കരണ പ്രവർത്തനങ്ങൾ നടത്തുകയും


ഉൗഹാപോഹങ്ങൾ തള്ളികളയുകയും വേണമെന്നും മന്ത്രി പറഞ്ഞു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT