മസ്കത്ത്: ഒമാൻ-ഇന്ത്യൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. റിയാദിൽ നടന്ന പ്രഥമ ഇന്ത്യ-ഗൾഫ് സഹകരണ കൗൺസിലിലെ (ജി.സി.സി) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റെ ഭാഗമായാണ് സയ്യിദ് ബദർ അൽ ബുസൈദിയും ഡോ.എസ് ജയശങ്കറും കൂടിക്കാഴ്ച നടത്തിയത്.
തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്തതായി ജയശങ്കർ എക്സിൽ കുറിച്ചു. രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊർജ സഹകരണം, സാംസ്കാരികം, ജനങ്ങളുമായുള്ള ബന്ധം എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യക്കും ജി.സി.സിക്കും ആഴമേറിയതും ബഹുമുഖവുമായ ബന്ധമാണുള്ളത്.
ജി.സി.സി മേഖല ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ്. 8.9 ദശലക്ഷത്തോളം വരുന്ന ഒരു വലിയ ഇന്ത്യൻ പ്രവാസികൾ ഇവിടങ്ങളിൽ താമസിക്കുന്നുണ്ട്. വിവിധ മേഖലകളിലായി ഇന്ത്യയും ജി.സി.സിയും തമ്മിലുള്ള സ്ഥാപനപരമായ സഹകരണം അവലോകനം ചെയ്യുന്നതിനും ആഴത്തിലാക്കുന്നതിനുമുള്ള അവസരമായിരിക്കും റിയാദിൽ നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.