മസ്കത്ത്: എട്ടാമത് ഒമാൻ-ഇന്ത്യ സംയുക്ത കമ്മിറ്റി യോഗം ഇന്ന് ഷെറാട്ടൺ ഹോട്ടലിൽ നടക്കും. കേന്ദ്ര വ്യവസായ, വാണിജ്യ, വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിെൻറ നേതൃത്വത്തിലുള്ള ഉന്നതതല ഇന്ത്യൻ പ്രതിനിധിസംഘം യോഗത്തിൽ പെങ്കടുക്കുന്നതിനായി മസ്കത്തിലെത്തിയിട്ടുണ്ട്. ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ അൽ മഹ്രീസിയാണ് ഒമാൻസംഘത്തെ നയിക്കുന്നത്. ഇരു രാഷ്ട്രങ്ങളും തമ്മിൽ നിലവിലുള്ള സഹകരണം യോഗം ചർച്ചചെയ്യും. ടൂറിസം മേഖലയിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള വിവിധ സാധ്യതകളും യോഗത്തിൽ ചർച്ചയാകും. ഇന്ത്യയിൽനിന്ന് ഒമാനിലേക്കും തിരിച്ചുമുള്ള സഞ്ചാരികളുടെ എണ്ണത്തിലെ വർധന ലക്ഷ്യമിട്ടുള്ള തീരുമാനങ്ങൾ ജോയൻറ് കമ്മിറ്റി യോഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജോയൻറ് കമ്മിറ്റി യോഗം തുടങ്ങുന്നതിനുമുമ്പ് ഇന്ത്യൻസംഘം ഒമാൻ വ്യവസായ-വാണിജ്യ മന്ത്രി ഡോ. അലി ബിൻ മസൂദ് അൽ സുനൈദിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബിസിനസ് ടു ബിസിനസ് യോഗങ്ങളും ഇതോടൊപ്പം നടക്കും. ബി 2 ബി യോഗങ്ങളിൽ ഒമാൻ ചേംബർ ഒാഫ് േകാമേഴ്സ് അധികൃതരും പെങ്കടുക്കും.
ഇന്ത്യൻ സംഘം റോയൽ ഒാപെറാ ഹൗസും ദേശീയ മ്യൂസിയവും അടക്കം വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.