ഒ​മാ​ൻ പൈ​തൃ​ക, വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ദി​യി​ൽ റോ​ഡ്​ ഷോ​ക്ക്​ തു​ട​ക്ക​ംകുറിച്ച് നടന്ന ചടങ്ങ്

ഒമാന്‍റെ പ്രകൃതിഭംഗി വരച്ചു​കാട്ടി സൗദിയിൽ റോഡ്​ ഷോ

മ​സ്ക​ത്ത്​: സു​ൽ​ത്താ​നേ​റ്റി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ വി​വ​രി​ച്ച്​ സൗ​ദി​യി​ൽ റോ​ഡ്​ ഷോ. ​പൈ​തൃ​ക, വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ റി​യാ​ദി​ല്‍ ന​ട​ന്ന ആ​ദ്യ പ​രി​പാ​ടി​യി​ൽ ഒ​മാ​നി​ല്‍നി​ന്നു​ള്ള 15ഉം ​സൗ​ദി​യി​ല്‍നി​ന്നു​ള്ള 150ഉം ​ക​മ്പ​നി​ക​ൾ പ​ങ്കെ​ടു​ത്തു. ഒ​മാ​ന്റെ പ്ര​കൃ​തി​ഭം​ഗി​യും മ​നോ​ഹാ​രി​ത​യും വി​വ​രി​ക്കു​ന്ന റോ​ഡ്​ ഷോ ​വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ദ​മ്മാം, ജി​ദ്ദ എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ട​ക്കും. രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ഒ​മാ​നി​ലേ​ക്ക്​ കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ മ​ന്ത്രാ​ല​യം ദോ​ഫാ​ര്‍ ഗ​വ​ര്‍ണ​റേ​റ്റ് ടൂ​റി​സം പ്ര​മോ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ മ​ര്‍വാ​ന്‍ ബി​ന്‍ അ​ബ്ദു​ല്‍ ഹ​കീം പ​റ​ഞ്ഞു.

ജൂ​ണ്‍ 21ന് ​ആ​രം​ഭി​ച്ച് സെ​പ്റ്റം​ബ​ര്‍ 21വ​രെ തു​ട​രു​ന്ന ഖ​രീ​ഫ് സീ​സ​ണി​ലേ​ക്ക് സൗ​ദി​യി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ്​ റോ​ഡ്​ ഷോ​യി​ലൂ​​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ ഖ​രീ​ഫ്​ സീ​സ​ണി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം, ബു​റൈ​ദ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് 188 വി​മാ​ന​ങ്ങ​ൾ സ​ലാ​ല​യി​ലേ​ക്കെ​ത്തും. ഈ ​വ​ര്‍ഷ​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ല്‍ സൗ​ദി​യി​ൽ​നി​ന്ന് ഒ​മാ​നി​ലേ​ക്കെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം ഏ​ക​ദേ​ശം 49,000ത്തി​ല്‍ എ​ത്തി​യ​താ​യി സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 92 ശ​ത​മാ​ന​ത്തി​ന്റെ വ​ള​ര്‍ച്ച​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Oman kickstarts three-city roadshow in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.