മസ്കത്ത്: കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി മസ്കത്തിൽ കൂടിക്കാഴ്ച നടത്തി. മസ്കത്തിൽ നടക്കുന്ന യൂറോപ്യൻ യൂനിയന്റെയും ഗൾഫ് സഹകരണ കൗസിലിന്റെയും ജോയന്റ് മിനിസ്റ്റീരിയൽ കൗൺസിലിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കുവൈത്ത് വിദേശകാര്യ മന്ത്രി.
കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ചർച്ചചെയ്യുകയും രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ അവലോകനം ചെയ്യുകയും ചെയ്തു. കുവൈത്തിനും ഇറാഖിനുമിടയിലെ ഖോർ അബ്ദുല്ലയിൽ സമുദ്ര ഗതാഗതം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും അന്താരാഷ്ട്ര കരാറുകളും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളും മാനിക്കേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.