മസ്കത്ത്: ഇറാൻ, ബെൽജിയം എന്നിവിടങ്ങളിൽ തടവിലാക്കപ്പെട്ടവരെ അധികൃതർ മോചിപ്പിച്ചു.ഇരു രാജ്യങ്ങളുടെയും സർക്കാറുകളുടെ സഹായാഭ്യാർഥനയെ തുടുർന്ന് സുൽത്താൻ ഹൈതം ബിൻ താരീഖിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, ഒമാൻ നടത്തിയ മാധ്യസ്ഥ ചർച്ചയുടെ ഫലമാണ് മോചനത്തിന് വഴിതെളിഞ്ഞതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
തെഹ്റാൻ, ബ്രസൽസ് എന്നിവിടങ്ങളിൽനിന്ന് മോചിപ്പിച്ച തടവുകാരെ വെള്ളിയാഴ്ച മസ്കത്തിലെത്തിച്ചു. ഇവർ സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.